ലിബിയയില്‍ മലയാളി ഐടി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി
കോഴിക്കോട്: ലിബിയയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ മലയാളി ഐടി ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കോഴിക്കോട് കൂരാചുണ്ട് സ്വദേശിയായ റെജി ജോസഫിനെ(43)യും മൂന്ന് സഹപ്രവര്‍ത്തകരെയുമാണ് മാര്‍ച്ച് 31ന് തട്ടിക്കൊണ്ടു പോയത്.
ലിബിയയില്‍ ഭാര്യയ്ക്കും മൂന്ന് കുട്ടികളുമായ താമിസിക്കുകയാണ് റെജി. ജോലി സ്ഥലത്തു നിന്നും തട്ടിക്കൊണ്ടുപോയതായി ഭാര്യയെ സ്ഥാപനമേലധിക്കാരി ഫോണില്‍ അറിയിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകല്‍
മാര്‍ച്ച് 31 ന് ജോലി സ്ഥലമായ സൗക്ക് അല്‍ ജുമ്മയില്‍ നിന്നാണ് റെജിയെ തട്ടിക്കൊണ്ടു പോയത്. മൂന്ന് സഹപ്രവര്‍ത്തകരെയും തട്ടിക്കൊണ്ടു പോയിട്ടുണ്ട്.

എഞ്ചിനിയര്‍ ജോലിക്കാരന്‍
അല്‍ ദിവാന്‍ കമ്പനിയില്‍ എഞ്ചിനിയര്‍ ആണ് റെജി. രാജ്യത്തെ പൗരന്മാരുടെ ഡാറ്റാബേസ് തയ്യാറാക്കുന്ന പ്രൊജക്ടാണ് റെജി ഏറ്റെടുത്തിരുന്നത്.
ഹാക്കര്‍മാര്‍
റെജി തയ്യാറാക്കിയ സൈറ്റ് കഴിഞ്ഞ മാസത്തില്‍ ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. പിന്നീട് കുറച്ച് നാളുകള്‍ ജോലിയ്ക്ക് പോയിരുന്നില്ല. സൈറ്റ് റെഡിയാക്കിയതിന് ശേഷമാണ് ജോലിയ്ക്ക് പോകാന്‍ ആരംഭിച്ചത്.

കുടുംബം
ഭാര്യ ഷിനുജ ലിബിയയില്‍ നഴ്‌സാണ്. മൂന്ന് കുട്ടികളുമുണ്ട്. 2010 ല്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം കുടുംബം നാട്ടില്‍ പോയതായിരുന്നു. പിന്നാട് 2014 ലാണ് ലിബിയയില്‍ തിരിച്ചെത്തുന്നത്.

തട്ടിക്കൊണ്ടു പോയത്
ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയില്‍ തട്ടിക്കൊണ്ടു പോകലല്‍ നടത്തിയത് ആരെന്ന് വ്യക്തമല്ല. ഇവരെക്കുറിച്ച് യാതൊരു വിവരലും ഇത് വരെ ലഭിച്ചിട്ടില്ല.

മന്ത്രിമാര്‍ ശ്രമിക്കുന്നു
മുഖ്യമന്ത്രി, വിദേശകാര്യമന്ത്രി, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എംകെ രാഘവന്‍, എന്നിവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മോചനത്തിനായി ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications