കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേര്‍ഷ്യന്‍ ഗള്‍ഫാണ്, ന്യൂയോര്‍ക്ക് ഗള്‍ഫല്ല: ട്രംപിന് കിടിലന്‍ മറുപടിയുമായി ഇറാന്‍ പ്രസിഡന്‍റ്

Google Oneindia Malayalam News

ടെഹ്റാന്‍: കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യം അയവില്ലാതെ തുടരുകയാണ്. സായുധ ഏറ്റുമുട്ടലുകള്‍ക്ക് പകരം വാക് പ്രയോഗങ്ങളിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ പോരടിച്ചു കൊണ്ടിരിക്കുന്നത്.

പേർഷ്യൻ ഗൾഫ് കടലില്‍ പട്രോളിങ് നടത്തുകയായിരുന്നു ഇറാന്‍ വിപ്ലവ സേന തടഞ്ഞതോടെയാണ് സംഘര്‍ഷ സാഹചര്യം മൂര്‍ച്ഛിച്ചത്. തങ്ങളുടെ കപ്പലുകളെ അപകടകരമായ രീതിയില്‍ വലം വെച്ച ഇറാന്‍ സേന ഒരു മണിക്കൂറോളം പ്രകോപനം തുടര്‍ന്നതായാണ് അമേരിക്കന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും ആരോപിച്ചത്. ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രവര്‍ത്തി അന്താരാഷ്ട്ര സമുദ്രനിയമത്തിന്‍റെ ലംഘനമാണെന്നും അമേരിക്ക പറയുന്നു.

പ്രതികരണം

പ്രതികരണം

യുഎസ് നാവികസേനയുടെ കപ്പല്‍ തടഞ്ഞ സംഭവത്തില്‍ രൂക്ഷമായ ഭാഷയിലായിരുന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരണം നടത്തിയത്. അമേരിക്കന്‍ കപ്പലുകള്‍ക്കെതിരെ വരുന്ന ഏത് ഇറാനിയന്‍ സൈനിക കപ്പലിനെയും വെടിവെച്ചിടണമെന്ന നിര്‍ദ്ദേശം സൈന്യത്തിന് നല്‍കിയെന്നായിരുന്നു ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഇറാനുള്ള വ്യക്തമായ സന്ദേശമായാണ് ഇതിനെ കാണുന്നത്.

മറുപടി

മറുപടി

എന്നാല്‍ ട്രംപിന് മറുപടിയുമായി ഇറാനും രംഗത്തെത്തി. ഖുദ്സ് ഫോഴ്സ് തലവനായിരുന്നു ഇറാന്‍ ഭാഗത്ത് നിന്നും ട്രംപിന് ആദ്യമറുപടി നല്‍കിയത്. ഗള്‍ഫ് മേഖലയില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തിയാല്‍ അമേരിക്കന്‍ കപ്പലുകളെ ഇറാന്‍ തകര്‍ക്കുക തന്നെ ചെയ്യുമെന്നാണ് എലൈറ്റ് റെവല്യൂഷണറി ഗാർഡ്സ് മേധാവി മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞത്.

ഹസന്‍ റൊഹാനി

ഹസന്‍ റൊഹാനി

ഇതിന് പിന്നാലെയാണ് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൊഹാനി തന്നെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ഈ ഗള്‍ഫിനെ പേര്‍ഷ്യന്‍ ഗള്‍ഫ് എന്നാണ് വിളിക്കുന്നത്. അല്ലാതെ ന്യൂയോർക്ക് ഗൾഫെന്നോ വാഷിംഗ്ടൺ ഗൾഫോ അല്ലെന്ന് അമേരിക്കക്കാർ മനസ്സിലാക്കണമെന്നാണ് ഹസന്‍ റൊഹാനി ബുധനാഴ്ച പറഞ്ഞത്.

മനസ്സിലാക്കണം

മനസ്സിലാക്കണം

പേര്‍ഷ്യന്‍ ഗള്‍ഫ് എന്ന പേരിന്‍റേയും ‌‌ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒരു തീരദേശ രാഷ്ട്രം ഈ ജലപാതയെ സംരക്ഷിച്ച് നിര്‍ത്തുന്നതിന്‍റേയും സ്ഥിതി അവര്‍ മനസ്സിലാക്കണമെന്നും ഹസന്‍ റൊഹാനി പറഞ്ഞു. അവര്‍ എല്ലാ ദിവസം ഇറാനെതിരെ ഗുഡാലോചന നടത്തരുത്. വിപ്ലവത്തിന്റെ രക്ഷാധികാരികളായ ഞങ്ങളുടെ സായുധ സേനയിലെ സൈനികർ, ബാസിജ് (അർദ്ധസൈനിക സംഘടന), പോലീസ് എന്നിവര്‍ എല്ലായ്പ്പോഴും പേർഷ്യൻ ഗൾഫിന്റെ രക്ഷാധികാരികളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്ക് മാറ്റാത്തത്

വിലക്ക് മാറ്റാത്തത്

കൊറോണ വൈറസിന്‍റെ വ്യാപനം രൂക്ഷമായിട്ടും വിലക്കുകള്‍ എടുത്ത് മാറ്റാന്‍ തയ്യാറാവത്ത അമേരിക്കയുടെ നടപടിക്കെതിരേയും ഇറാന്‍ നേരത്തെ രൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. പേര്‍ക്ക് കൊവിഡ് പിടിപെട്ടവരുടെ എണ്ണം വന്‍തോതില്‍ ഉയരുന്ന സാഹചര്യമുണ്ടായിട്ടും രാജ്യത്തിനുമേലുള്ള വിലക്കുകള്‍ എടുത്തുമാറ്റാത്ത അമേരിക്കയുടെ നയത്തെ മെഡിക്കല്‍ തീവ്രവാദമെന്നായിരുന്നു ഇറാന്‍ വിശേഷിപ്പിച്ചത്.

 '68,000 കോടി പോയി': ഈ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ, ധനമന്ത്രിയെ കുരുക്കി സുര്‍ജേവാല '68,000 കോടി പോയി': ഈ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ, ധനമന്ത്രിയെ കുരുക്കി സുര്‍ജേവാല

English summary
It's Persian Gulf, not the New York Gulf says Iran's president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X