കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാൻ മരിച്ചിട്ടില്ലെന്ന് ഒരു രാജ്യത്തെ പ്രസിഡന്റ്; മരിച്ചെന്ന കുപ്രചരണങ്ങൾക്കെതിരെ ജനങ്ങൾക്ക് മുന്നിൽ

Google Oneindia Malayalam News

അബുജ: പലപ്പോഴും ഭരമാധികാരികൾക്കെതിരെ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ നൈജീരിയൻ പ്രസിഡന്റിനെതിരെയുള്ള പ്രചാരണം ഞെട്ടിക്കുന്നതാണ്. നൈജീരിയൻ പ്രസിഡന്റ് ബുഹാരി മരിച്ചെന്നും ഇപ്പോൾ ഭരിക്കുന്നത് അദ്ദേഹവുമായി രൂപ സാദൃശ്യമുള്ള സുഡാനിയാണെന്നുമായരുന്നു പ്രചാരണം. എന്നാൽ അതിനെ തള്ളി അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

<strong>പശുവിനെ കൊന്നുവെന്നാരോപണം; യുപിയിൽ കലാപം, പോലീസുകാരനെ പ്രതിഷേധക്കാർ കൊന്നു, വെടിവെപ്പ്!!</strong>പശുവിനെ കൊന്നുവെന്നാരോപണം; യുപിയിൽ കലാപം, പോലീസുകാരനെ പ്രതിഷേധക്കാർ കൊന്നു, വെടിവെപ്പ്!!

'രോഗാവസ്ഥയില്‍ ഞാന്‍ മരിച്ചെന്നാണ് ഒട്ടേറെയാളുകള്‍ കരുതുന്നത്. ഈ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അറിവില്ലാത്തവരും മതവിശ്വാസമില്ലാത്തവരുമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പോളണ്ട് ടൗണ്‍ഹാളില്‍ ഒത്തുകൂടിയ നൈജീരിയക്കാരോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

 Muhammadu Buhari

ഇത് ശരിക്കും ഞാൻ തന്നെയാണ്. പെട്ടെന്നു തന്നെ ഞാന്‍ എന്റെ 76ാം പിറന്നാള്‍ ആഘോഷിക്കും. ഞാന്‍ ഇപ്പോഴും ശക്തനായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുഹാരി കഴിഞ്ഞവര്‍ഷം ബ്രിട്ടനില്‍ ചികിത്സ തേടിയിരുന്നു. അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ചികിത്സയിലിരിക്കെ ബുഹാരി മരണപ്പെട്ടെന്നും അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള ജുബ്രില്‍ എന്ന സുഡാനിയാണ് ഇപ്പോള്‍ തല്‍സ്ഥാനത്ത് ഇരിക്കുന്നതെന്നുമായിരുന്നു പ്രചാരണം.

രാഷ്ട്രീയ എതിരാളികളാണ് അദ്ദേഹത്തിനെതിരെ പ്രചാരണങ്ങൾ അഴിച്ചുവിട്ടത്. സോഷ്യൽ മീഡിയകളിലും യൂട്യൂബിലും ഇപ്പോഴും പ്രചാരണം കൊഴുക്കുന്നുണ്ട്. അഞ്ച് ലക്ഷത്തോളം ആൾക്കാരാണ് വ്യാജ പ്രചാരണങ്ങൾ കണ്ടെതെന്നാണ് കണക്കുകൾ.
|

English summary
‘It’s the real me’: Nigerian president denies he died and was replaced by a clone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X