ചെവിവേദന, യുവാവിന്റെ ചെവിയില്‍ നിന്ന് കിട്ടിയത് പാറ്റയെയും 25 കുഞ്ഞുങ്ങളെയും
ബീജിംങ്:അതികഠിമായ ചെവിവേദന കാരണമാണ് ലീ എന്ന 19 കാരന്‍ ഡോക്ടറെ കണ്ടത്. യുവാവിനെ പരിശോധിച്ച ഡോക്ടര്‍ യുവാവിന്റെ ചെവിവേദനയുടെ കാരണമറിഞ്ഞ് ശരിക്കും ഞെട്ടി. എന്താണെന്നല്ലെ? പറയാം
ചെവിക്കുള്ളില്‍ എങ്ങനെയോ കയറിപ്പറ്റിയ പാറ്റയും ആ പാറ്റ മുട്ടയിട്ട് വിരിഞ്ഞ 25 കുഞ്ഞുങ്ങളുമാണ് യുവാവിന്റെ ചെവിയ്ക്കുള്ളില്‍ താമസമാക്കിയിരുന്നത്
ലീ യെന്ന പത്തൊമ്പതുകാരന്റെ കടുത്ത ചെവിവേദനയും ചൊറിച്ചിലും സഹിക്കവയ്യാതെയാണ് ഡോങ്ക്യുആനിലെ ചാങ് ആന്‍ ക്‌സിയോബിയന്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്

യുവാവിന്റെ ചെവിക്കുള്ളില്‍ നിരവധി ചെറുപ്രാണികള്‍ കടന്നുകൂടിയുണ്ടെന്ന് ആദ്യ പരിശോധനയില്‍തന്നെ . ഡോക്ടറായ യാങ് ജിങിന് സംശയം തോന്നിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് എങ്ങനെയോ ലീയുടെ ചെവിയില്‍ കടന്നു കൂടിയ പെണ്‍ പാറ്റ മുട്ടയിട്ട് വിരിഞ്ഞ കുഞ്ഞുങ്ങളായിരുന്നു പരിശോധനയില്‍ കണ്ട ചെറുപ്രാണികള്‍.
ലീ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമായിരുന്നുവെന്നു ഡോക്ടര്‍ പറഞ്ഞു. ലീയുടെ കേള്‍വിശക്തിയെ തന്നെ ബാധിക്കുന്ന തരത്തില്‍ കര്‍ണപടത്തിനുള്ളിലായിട്ടായിരുന്നു ഇവയെ കണ്ടെത്തിയത്.












Click it and Unblock the Notifications