ഉച്ചഭക്ഷണ സമയത്ത് അശ്ലീലം കാണാം..കോടതിയും പറഞ്ഞു
ഹോങ്കോങ്: പോണ്‍ നിരോധനത്തിനെതിരെ ഇന്ത്യയില്‍ മുറവിളി കൂട്ടുമ്പോള്‍ ഇറ്റലിയില്‍ നടക്കുന്നത് അതിലും വിചിത്രം. ഉച്ചഭക്ഷണ സമയത്ത് ഇത്തിരി അശ്ലീലം കാണണമെന്ന് തോന്നിയാല്‍ തെറ്റുണ്ടോ...? അങ്ങനെ കാണുന്നതില്‍ തെറ്റില്ലെന്നാണ് കോടതിയും പറഞ്ഞിരിക്കുന്നത്. ജോലിക്കിടെ വിശ്രമ വേളകള്‍ ആനന്ദകരമാക്കാന്‍ അശ്ലീല വീഡിയോ കാണാമത്രേ.
പോണ്‍ പ്രേമികള്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയൊന്നുമില്ല. ഇറ്റാലിയന്‍ കോടതിയാണ് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ജോലിക്കിടെ ഇടവേളകളില്‍ അശ്ലീല വീഡിയോ കാണാന്‍ ജീവനക്കാരെ കമ്പനികള്‍ അനുവദിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജോലിക്കിടെ അശ്ലീല വീഡിയോ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട കമ്പനി അധികൃതര്‍ ഇയാളെ പുറത്താക്കുകയുണ്ടായി. ഇതിനെതിരെ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കുറേ വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഇയാള്‍ക്ക് അനുകൂലമായ വിധി ലഭിച്ചിരിക്കുന്നത്. ഇറ്റലിയിലെ പരമോന്നത കോടതിയാണ് വിധി പറഞ്ഞത്. അശ്ലീല വീഡിയോ കണ്ട ജീവനക്കാരന്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിക്കുകയും എല്ലാവര്‍ക്കും പോണ്‍ കാണാനുള്ള അനുമതി നല്‍കുകയും ചെയ്തു.












Click it and Unblock the Notifications