കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാന്‍ മെലോനി; ട്രംപിന്റെ ആരാധിക 'രണ്ടാം മുസോളിനി'യാകുമോ?

Google Oneindia Malayalam News

റോം: ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയായി തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനി. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേരക്ക് കടക്കവെ ജോര്‍ജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരം പിടിക്കുമെന്നുറപ്പായി.

മാറ്റിയോ സാല്‍വിനിയുടെ ലീഗ്, സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ ഫോര്‍സ ഇറ്റാലിയ എന്നിവ ഉള്‍പ്പെടുന്ന മെലോനിയുടെ സഖ്യത്തിന് ഏകദേശം 43% വോട്ട് ലഭിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 104 വോട്ടുകള്‍ ആവശ്യമുള്ള സെനറ്റില്‍ 114 സീറ്റെങ്കിലും നല്‍കും ബ്രദേഴ്‌സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ലഭിക്കും.

1

അതേസമയം മെലോനിയുടെ പ്രധാന എതിരാളിയായ എന്റിക്കോ ലെറ്റയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി 19% വോട്ടുമായി പ്രതിപക്ഷത്തെ നയിക്കാന്‍ ഒരുങ്ങുകയാണ്. ഗ്യൂസെപ്പെ കോണ്ടെയുടെ എസ്റ്റാബ്ലിഷ്മെന്റ് വിരുദ്ധ ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് ഏകദേശം 16% വോട്ട് നേടിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാണ് ഇറ്റലി മധ്യ-വലതുപക്ഷ സര്‍ക്കാരിന് അനുകൂലമായി നില്‍ക്കുന്നത്.

'മോദിയെ വധിക്കാന്‍ ഗൂഢാലോചന... അതും കോഴിക്കോട്ട്, കേട്ടിട്ട് ഞെട്ടിപ്പോയി..'; എംടി രമേശ്'മോദിയെ വധിക്കാന്‍ ഗൂഢാലോചന... അതും കോഴിക്കോട്ട്, കേട്ടിട്ട് ഞെട്ടിപ്പോയി..'; എംടി രമേശ്

2

Image Credit: PTI

അതേസമയം തന്റെ സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ ആയിരിക്കും എന്ന് മെലോനി പ്രതികരിച്ചു. ഒക്ടോബറിലാകും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുക. 200 സെനറ്റര്‍മാരും 400 ലോവര്‍ ഹൗസ് എം പിമാരുമായി ചുരുക്കിയ പുതിയ പാര്‍ലമെന്റ് ഒക്ടോബര്‍ 13-ന് ആദ്യമായി യോഗം ചേരും. സഖ്യകക്ഷികള്‍ വിശ്വാസവോട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജിവെച്ചിരുന്നു.

പനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസിപനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസി

3

Image Credit: PTI

ഈ പശ്ചാത്തലത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 18 മാസമായി മരിയോ ഡ്രാഗിയുടെ സാങ്കേതിക ഭരണത്തിനെതിരെ വലിയ എതിര്‍പ്പുണ്ടായിരുന്നു. അതേസമയം ഉക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം മൂലമുണ്ടായ ഊര്‍ജക്ഷാമം ഇന്ധന വിലക്കയറ്റം വര്‍ധിപ്പിക്കുകയും വളര്‍ച്ചയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ അടുത്ത ഇറ്റാലിയന്‍ ഗവണ്‍മെന്റ് പ്രതിസന്ധികളുടെ ഒരു പരമ്പരയെ അഭിമുഖീകരിക്കും.

പേപ്പട്ടി കടിച്ചവരുടെ ആശങ്ക കണ്ട് വിളിച്ചു, ഉടന്‍ നടപടിയുണ്ടായി; വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടിപേപ്പട്ടി കടിച്ചവരുടെ ആശങ്ക കണ്ട് വിളിച്ചു, ഉടന്‍ നടപടിയുണ്ടായി; വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടി

4

Image Credit: PTI

1990 കളില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകയെന്ന നിലയിലാണ് മെലോനി രാഷ്ട്രീയത്തില്‍ സജീവമാകകുന്നത്. യൂറോപ്യന്‍ യൂണിയന്‍, കുടിയേറ്റക്കാര്‍, എല്‍ജിബിടിക്യു, ഫെമിനിസം എന്നിവയോടെല്ലാം രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നയാളാണ് മെലോനി. എന്നാല്‍ ഇറ്റലിയുടെ ഭീമമായ കടം നിയന്ത്രണത്തിലാക്കുമെന്നും രാജ്യത്തിന്റെ വിദേശ സഖ്യങ്ങളെയോ ഉക്രെയ്‌നിനുള്ള പിന്തുണയെയോ ചോദ്യം ചെയ്യില്ലെന്നും പറഞ്ഞായിരുന്നു വോട്ടര്‍മാരെ സമീപിച്ചത്.

5

Image Credit: PTI

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കടുത്ത ആരാധിക കൂടിയാണ് മെലോനി. ഇറ്റാലിയന്‍ ഫാസിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ഭരണത്തില്‍ വരിക എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുസോളിനിയുടെ തീവ്ര വലതുപക്ഷ പാര്‍ട്ടിയില്‍ പ്രചോദനം ഉള്‍ക്കൊണ്ട മെലോനി നിരവധി തവണ തന്റെ തീവ്ര നിലപാടുകള്‍ പരസ്യമാക്കിയിട്ടുമുണ്ട്. 15-ാം വയസ് മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണ് മെലോനി.

English summary
Italian Election: Giorgia Meloni set to become Italy's first woman Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X