കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വരാനിരിക്കുന്നത്... ഇറ്റലിയുടെ മുന്നറിയിപ്പ്, ലോകാരോഗ്യ സംഘടന പറയുന്നു!!

Google Oneindia Malayalam News

മിലാന്‍: ഇറ്റലി ലോക്ഡൗണ്‍ പതിയെ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ്. മെയ് നാല് മുതല്‍ വിപണികള്‍ സജീവമാകുമെന്ന് പ്രധാനമന്ത്രി ഗുസെപ്പെ കോണ്ടെ വെളിപ്പെടുത്തുകയും ചെയ്തു. ഇറ്റാലിയന്‍ സമ്പദ് ഘടനയെ വൈറസ് ശരിക്കും തകര്‍ത്ത് കളഞ്ഞു. എന്നാല്‍ ഇനിയും സൂക്ഷിക്കാന്‍ ഒരുപാടുണ്ടെന്ന് കോണ്ടെ പറയുന്നു. നാളെ തന്നെ എല്ലാ തുറക്കണമെന്ന് എനിക്കുണ്ട്. എന്നാല്‍ അതൊരു ഉത്തരവാദിത്തമില്ലാത്ത നടപടിയായി പോകും. കൊറോണ മഹാമാരി നിയന്ത്രണ വിധേയമല്ലാത്ത വഴിയിലേക്കാണ് അത് നയിക്കുകയെന്നും കോണ്ടെ പറഞ്ഞു. നമ്മള്‍ ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങളുടെ അതോടെ ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.

1

ദേശീയ തലത്തിലുള്ള ഒരു പദ്ധതിയുമായി മാത്രമേ ഇത് നടത്താനാവൂ. ഓരോ മേഖലയിലെയും വൈറസ് വ്യാപനത്തെ മനസ്സിലാക്കിയ ശേഷമേ വിപണി തുറക്കുന്നത് പരിഗണിക്കാനാവൂ. വിപണി തുറക്കാനായി വന്‍കിട ബിസിനസുകാര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. സാമ്പത്തികമായി തിരിച്ചടി കാണിച്ചാണ് ഇവര്‍ ഭയപ്പെടുത്തുന്നത്. ഇറ്റലിയുടെ ട്രഷറിക്ക് ഈ വര്‍ഷം എട്ട് ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് പ്രവചനം. ശാസ്ത്രീയമായ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ലോക്ഡൗണ്‍ പിന്‍വലിക്കൂ. ഒരു വിഭാഗം ജനങ്ങളെ തൃപ്തിപ്പെടുത്താനായി തനിക്ക് അത്തരം അപകടം പിടിച്ച കാര്യങ്ങള്‍ ചെയ്യാനാവില്ലെന്നും കോണ്ടെ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊറോണയുടെ വളര്‍ച്ച തടയുകയാണ് ലക്ഷ്യം. ഇത് കൂടുതല്‍ മേഖലയിലേക്ക് പോകാതെ ശ്രദ്ധിക്കണം. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പിന്‍വലിച്ച് വിപണി തുറന്നാല്‍, കമ്പനികള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കുമോ. അവര്‍ക്ക് വിപണി തുറക്കുന്നത് മാത്രമാണ് മുന്നിലുള്ളത്. സുരക്ഷയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിപണി തുറന്നാല്‍ ജനങ്ങളുടെ വലിയൊരു കുത്തൊഴുക്ക് തന്നെയുണ്ടാവും. ഇത് ഗതാഗത മേഖലയിലുമുണ്ടാവും. രോഗ സാധ്യത വര്‍ധിപ്പിക്കുന്ന കാര്യമാണിത്. അതുകൊണ്ട് എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷം ഒരു പദ്ധതിയുണ്ടാക്കുമെന്നും കോണ്ടെ പറഞ്ഞു.

അതേസമയം ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് രോഗത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കും. ഇത് അലസത കാണിക്കാനുള്ള സമയമല്ല. ആഘോഷിക്കാനുമുള്ള സമയം അല്ല. നമ്മള്‍ പുതിയൊരു ജീവിത രീതിയിലേക്ക് മാറേണ്ട സമയമാണ്. ഭാവിയെ മുന്നില്‍ കണ്ട് വേണം ഇത് ചെയ്യാന്‍. കരുതലാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഓരോ സര്‍ക്കാരും ഈ സമയത്ത് ജാഗ്രത പാലിക്കണം. ജനങ്ങളെ ആരോഗ്യത്തോടെ ഇരിക്കാനും, അതേസമയം വിപണികള്‍ സൂക്ഷിച്ച് പ്രവര്‍ത്തിക്കാനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാവണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

English summary
italian pm says easing lockdown bring back danger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X