കണ്ണുതള്ളിപ്പോകുന്ന പ്രകടനം; തുരങ്കത്തിലൂടെ വിമാനം പറത്തി സ്റ്റണ്ട് പൈലറ്റ്, ഗിന്നസ് വേൾഡ് റെക്കോർഡ്
തുര്‍ക്കി: ആകാശത്ത് ഏവരെയും ഞെട്ടിച്ചുള്ള വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ നമ്മള്‍ ഏറെ കൗതുകത്തോടെ വീക്ഷിക്കാറുണ്ട്. ചെറിയ ഫൈറ്റര്‍ വിമാനങ്ങളുടെ ഇത്തരം പ്രകടനങ്ങളെ കയ്യടികളോടെയാണ് എല്ലാവരും സ്വീകരിക്കാറ്.
പല രാജ്യങ്ങളും തങ്ങളുടെ വ്യോമസേന വിഭാഗങ്ങളുടെ അഭ്യാസപ്രകടനങ്ങളുടെ ഷോ നടത്താറുണ്ട്. ഇതൊക്കെ കാണാന്‍ ആയിരക്കണക്കിന് ആളുകളും തടിച്ചൂകൂടാറുണ്ട്. ചെറിയ വിമാനങ്ങള്‍ കൊണ്ടാണ് പൈലറ്റുമാര്‍ ഇത്തരം പ്രകടനം നടത്താറുള്ളത്. മികച്ച പരീശീലനും ഒപ്പം സാഹസികതയും ഇത്തരം പ്രകടനങ്ങള്‍ക്ക് അത്യാവശ്യമാണ് .

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ചെറു വിമാനത്തിന്റെ സാഹസിക പ്രകടനമാണ്. തുര്‍ക്കിയില്‍ നിന്നുള്ള വിമാനത്തിന്റെ ദൃശ്യങ്ങളാണത്. വിമാനം കൊണ്ടുള്ള വെറും സാഹസിക പ്രകടനമല്ല. ഇരട്ട തുരങ്കത്തിലൂടെ സാഹസികമായി വിമാനം പറത്തുന്നതിന്റെ ദൃശ്യങ്ങളാണത്. റെഡ് ബുള്ളിന്റെ സ്റ്റണ്ട് പൈലറ്റായ ഡാരിയോ കോസ്റ്റയാണ് ഇത്തരം ഒരു സാഹസികതയ്ക്ക് മുതിര്‍ന്നത്.

ഇരട്ടതുരങ്കത്തിലൂടെ ഏറ്റവും ദൂരം വിമാനം പറത്തിയതിന് ഇദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്. എനര്‍ജി ഡ്രിങ്ക് കമ്പനിയായ റെഡ് ബുള്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു തുരങ്കത്തിലൂടെ വിമാനം കടന്നുപോകുന്നതും പിന്നീട് മറ്റൊരു തുരങ്കത്തില്‍ പ്രവേശിച്ച് അതിലൂടെ പുറത്തുകടക്കുന്നതാണ് വീഡിയോ.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് തരംഗമായി മാറിയിരിക്കുകയാണ്. സെപ്റ്റംബര്‍ നാലിന് വിമാനം പറത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇപ്പോള്‍ കണ്ടിരിക്കുന്നത്. 44 സെക്കന്റ് ദൈര്‍ഘ്യത്തിലുള്ള ഈ വീഡിയോ എല്ലാവരുടെയും മനം കവര്‍ന്നിരിക്കുകയാണ്.

ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ശക്തമായ കാറ്റ് ഉണ്ടായിരുന്നിട്ടും, കോസ്റ്റ കൃത്യമായി തുരങ്കത്തിലൂടെ വിമാനം പറത്തി. 360 മീറ്റര്‍ തുരങ്കത്തിലൂടെ കോസ്റ്റ ആദ്യം പറത്തിയതിന് ശേഷം 1,160 മീറ്റര്‍ നീളമുള്ള തുരങ്കവും പിന്നിടുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ വിമാനം പറത്തി അനുഭവമുള്ള 41-കാരനായ കോസ്റ്റയുടെ പേരില്‍ മറ്റ് നാല് റെക്കോര്‍ഡുകള്‍ കൂടിയുണ്ട്. ഇപ്പോള്‍ ഒരു ഗിന്നസ് റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.

എല്ലാം വളരെ വേഗത്തില്‍ സംഭവിക്കുന്നതായി തോന്നിയിരുന്നു, പക്ഷേ ഞാന്‍ ആദ്യത്തെ തുരങ്കത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍, വിമാനം വലതുവശത്തേക്ക് നീങ്ങാന്‍ തുടങ്ങി, നല്ല ക്രോസ് വിന്‍ഡ് ഉണ്ടായിരുന്നു, ആ നിമിഷം എല്ലാം മന്ദഗതിയിലായെന്ന് കോസ്റ്റ പറയുന്നു. ഉടനെ തന്നെ രണ്ടാമത്തെ തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ശരിയായ പാതയിലേക്ക് വിമാനം തിരികെ കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അപ്പോള്‍ എന്റെ മനസ്സില്‍ എല്ലാം വീണ്ടും വേഗത്തിലായെന്നും കോസ്റ്റ വ്യക്തമാക്കുന്നു.

40 അംഗ സംഘം തന്റെ ഈ സാഹസിക പ്രകടനത്തിന്റെ പിന്നിലുണ്ടെന്ന് കോസ്റ്റ് പറയുന്നു. ഒരു വര്‍ഷത്തോളം നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് ഈ നേട്ടം കൈവരിച്ചത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ഒരു തുരങ്കത്തില്‍ പറന്നിട്ടില്ല - ആരും അത് ചെയ്തിട്ടില്ല - അതിനാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ എല്ലാം നടക്കുമോ എന്ന വലിയ ചോദ്യചിഹ്നം എന്റെ മനസില്‍ ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിന്ദിച്ച് രംഗത്തെത്തുന്നത്. അസാധ്യ പ്രകടനം എന്നാണ് ഈ സാഹസികതയെ വിലയിരുത്തുന്നത്. ട്വിറ്ററില്‍ നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ലോകത്ത് തന്നെ ആദ്യമായാണ് ഒരാള്‍ ഇത്തരം സാഹസത്തിന് മുതിരുന്നത്. ജീവന്‍ പണയം വച്ചാണ് അദ്ദേഹം ഈ പ്രകടനം നടത്തിയത്.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications