കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉമ്പര്‍ട്ടൊ എക്കോ അന്തരിച്ചു

  • By നവീന്‍
Google Oneindia Malayalam News

റോം: ഇറ്റാലിയന്‍ എഴുത്തുകാരനും തത്വ ചിന്തകനുമായ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു. 84 വയസായിരുന്നു. വെള്ളിയാഴ്ച മരണം സംഭവിച്ചു എന്നാണ് ബന്ധുക്കളുടെ വിശദീകരണം. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.

അദ്ദേഹത്തിന്റെ പ്രധാന കൃതിയായ 'റോസിന്റെ പേര്' (the name of the rose) 1989ല്‍ സിനിമയാക്കിയിരുന്നു. പുസ്തകത്തെ കുറിച്ചുള്ള പുസ്തകം, പ്രതീക ശാസ്ത്രം ഉപയോഗിച്ച് രചികപെട്ട ആദ്യ നോവല്‍ എന്നാണ് റോസിന്റെ പേര് വിശേഷികപെട്ടത്. എഴുത്താണ് എക്കോയുടെ പ്രശസ്തിയുടെ പ്രധാന അടിസ്ഥാനമെങ്കിലും അക്കാദമിക്ക് ലോകമാണ് തന്റെ പ്രവര്‍ത്തന മേഖലയെന്ന് എക്കോ പറഞ്ഞു. ഞായറാഴ്ചകളില്‍ നോവലെഴുതുന്ന എഴുത്തുകാരനാണ് താനെന്നും എക്കോ പറയുകയുണ്ടായി.

umbertoeco

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എക്കോ ആദ്യം പത്രപ്രവര്‍ത്തന മേഖലയിലേക്കാണ് തിരിഞ്ഞത്. കോളമിസ്റ്റായും അറിയപെട്ടിട്ടുണ്ട്. ഇറ്റലിയിലുള്ള അലസന്ദ്രാ എന്ന ചെറുപട്ടണത്തിലാണ് എക്കോ ജനിച്ചത്. ആദ്യം നിയമം പഠിക്കാന്‍ പോയിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ച് മദ്ധ്യകാല തത്വ ചിന്തയും സാഹിത്യവും പഠിക്കുകയായിരുന്നു. തീഷ്ണമായ കത്തോലിക്ക ബുദ്ധി ജീവിയായിരുന്ന എക്കോ പിന്നീട് ദൈവത്തില്‍ വിശ്വാസം നഷ്ടപെട്ടു എന്ന പറയുകയുണ്ടായി.

1988ല്‍ അദ്ദേഹം രചിച്ച ഫുക്കോയുടെ പെന്‍ഡുലം വന്‍ പ്രസിദ്ധീകരണ വിജയമായിരുന്നു. 1995 ല്‍ ഇന്നലെയുടെ ദ്വീപും 2000ല്‍ ബൗഡോളിനോയും പ്രസിധദ്ധീകരിച്ചു. 2004 ല്‍ പ്രസിദ്ധീകരിച്ച ദ മിസ്റ്റീരിയസ് ഫ്‌ലേം ഓഫ് ക്വീന്‍ ലോനോ ആയിരുന്നു അവസാനം പ്രസിദ്ധീകരിച്ച നോവല്‍. ശത്രുവിനെ കണ്ടെത്തല്‍ (Inventing the enemy) എന്ന പേരില്‍ എക്കോയുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary
Italian writer Umberto Eco dies aged 84
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X