കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയില്‍ 30000 പിന്നിട്ട് മരണസംഖ്യ.... യൂറോപ്പ്യന്‍ യൂണിയനില്‍ ഉയര്‍ന്ന നിരക്ക്, 243 മരണം കൂടി!!

Google Oneindia Malayalam News

മിലാന്‍: ഇറ്റലിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ അവരുടെ നെഞ്ച് തകര്‍ക്കുന്ന ഒരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. മരണനിരക്ക് ഇറ്റലിയില്‍ 30000 പിന്നിട്ടിരിക്കുകയാണ്. യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ബ്രിട്ടനില്‍ ഇതില്‍ കൂടുതല്‍ മരണമുണ്ടെങ്കില്‍ യൂറോപ്പ്യന്‍ യൂണിയനില്‍ അവര്‍ ഉള്‍പ്പെടില്ല. എന്നാല്‍ യൂറോപ്പില്‍ മരണനിരക്കില്‍ രണ്ടാം സ്ഥാനം ഇറ്റലിക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 243 മരണങ്ങളാണ് ഇറ്റലിയില്‍ രേഖപ്പെടുത്തിയത്. അതേസമയം ഒരു ദിവസം മുമ്പുള്ള കണക്കിനെ വെച്ച് നോക്കുമ്പോള്‍ മരണനിരക്ക് കുറഞ്ഞിരിക്കുകയാണ്.

1

274 പേര്‍ അതിന് മുമ്പുള്ള 24 മണിക്കൂറില്‍ മരിച്ചിരുന്നു. ഇതുവരെ ബ്രിട്ടനില്‍ 30201 പേരാണ് മരിച്ചത്. നിത്യേന വരുന്ന പോസിറ്റീവ് കേസുകളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്. 1327 ആയിട്ടാണ് കുറഞ്ഞത്. ഇതുവരെ 2,17185 പേര്‍ക്ക് ഇറ്റലിയില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയ മൂന്നാമത്തെ രാജ്യമാണ് ഇറ്റലി. അമേരിക്കയും ബ്രിട്ടനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ മരണനിരക്ക് 30000 പിന്നിട്ടത്. യൂറോപ്പില്‍ ഏറ്റവുമധികം പേര്‍ മരിച്ച മൂന്നാമത്തെ രാജ്യം സ്‌പെയിനാണ്. ഇവിടെ 26000ത്തിലധികം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇറ്റലിയില്‍ മരണനിരക്ക് യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലാണെന്ന് സൂചനയുണ്ട്. ഇവിടെ കെയര്‍ ഹോമുകളില്‍ മരിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ആദ്യം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് ഇറ്റലിയാണ്. എന്നാല്‍ മരണനിരക്ക് വലിയ തോതില്‍ ഉയരുകയായിരുന്നു. ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞതും മരണം വര്‍ധിക്കാന്‍ കാരണമായി. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇറ്റലി ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളെല്ലാം ജനങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. തിരക്കേറിയ ഇടങ്ങളില്‍ പോലും ആരും മാസ്‌കുകള്‍ ധരിക്കുന്നില്ല. ഇത് വൈറസിന്റെ രണ്ടാം വരവിന് കാരണമാകുമെന്നാണ് സൂചന.

Recommended Video

cmsvideo
COVID 19:Kerala Better Than Europe Says Italian Roberto Tonesso

ഇറ്റലിയില്‍ പള്ളികളെല്ലാം വീണ്ടും തുറക്കാന്‍ പോവുകയാണ്. മെയ് 18നാണ് തുറക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍, തിയേറ്ററുകള്‍, കടകള്‍ എന്നിവ തുറക്കില്ല. പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്. ജൂണില്‍ ബാറുകളും റെസ്റ്റോറന്റുകളും തുറക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. മിലാനിലാണ് യുവാക്കള്‍ കൂട്ടത്തോടെ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തിയത്. ഇവര്‍ക്ക് മേയര്‍ ഗുസെപ്പെ സലയുടെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളും അടച്ച് പൂട്ടുമെന്നായിരുന്നു. സലയുടെ മുന്നറിയിപ്പ്. അതേസമയം ഇറ്റലിയില്‍ മാഫിയ കേന്ദ്രങ്ങള്‍ റെസ്റ്റോറന്റുകളെയും വ്യാപാര സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്നും, സാമ്പത്തിക നിയന്ത്രണമാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
italy death toll passes 30000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X