കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലി അതേ തെറ്റ് ആവര്‍ത്തിച്ചു... ചൈനയുടെ പാത, ഐസൊലേഷന്‍ ഭീഷണിയെന്ന് ഡോക്ടര്‍മാര്‍!!

Google Oneindia Malayalam News

മിലാന്‍: ഇറ്റലിയില്‍ കൊറോണവൈറസിനെ തുടര്‍ന്നുള്ള മരണസംഖ്യ കുതിച്ച് ഉയരുന്നതിന് കാരണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍. കൂട്ടത്തോടെ രോഗലക്ഷണങ്ങളുള്ളവരെ വീടുകളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. ചൈനയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ഇവര്‍ കൊറോണയുടെ വ്യാപ്തി അറിഞ്ഞ് മറ്റുള്ള രാജ്യങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി ഇറ്റലിയില്‍ എത്തിയത്. ചൈനയെ മറികടന്ന് മരണസംഖ്യയില്‍ ഇറ്റലി ഒന്നാമതെത്തിയിരുന്നു. കൊറോണയുടെ ദുരന്തം ഏറ്റവുമധികം ബാധിച്ചതും ഇറ്റലിയെയാണ്. ഈ സാഹചര്യത്തിലാണ് ഐസൊലേഷന്‍ ഭീഷണിയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.

1

കൊറോണ പടര്‍ന്ന് പിടിച്ചപ്പോള്‍ വുഹാനില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഇതേ അബദ്ധം കാണിച്ചിരുന്നുവെന്ന് ലിയാംഗ് സോങ് ആന്‍ എന്ന ചൈനീസ് ഡോക്ടര്‍ പറഞ്ഞു. ഗുരുതരമായി രോഗം ബാധിച്ചവരെ മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ വീടുകളില്‍ തന്നെ ഐസൊലേഷനില്‍ വെക്കുകയായിരുന്നു. നിരവധി കേസുകള്‍ വരുന്നത് കൊണ്ട് ആരോഗ്യ മേഖലയെ ബാധിക്കാതിരിക്കാനായിരുന്നു വുഹാന്‍ അധികൃതര്‍ ഈ രീതി പിന്തുടര്‍ന്നത്. എന്നാല്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുന്നവരില്‍ എത്രത്തോളം രോഗ ശതമാനുണ്ടെന്ന് കണ്ടെത്താന്‍ ഇതിലൂടെ സാധിച്ചില്ല. ഇതാണ് ചൈനയില്‍ രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണമായത്.

ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തങ്ങിയതോടെ കുടുംബാംഗങ്ങളിലേക്കും രോഗം പടരാന്‍ തുടങ്ങി. ഇവരില്‍ പലരും സ്ഥിരമായി പുറത്തുപോകുന്നവരുമായിയിരുന്നു. യാത്രാ നിബന്ധനകളൊന്നും നിലവില്‍ ആ സമയത്ത് വന്നിട്ടില്ലായിരുന്നു. ചൈനയില്‍ ഈ രോഗം പടര്‍ന്ന് പിടിച്ചത് ഇത്തരത്തില്‍. ഇതേ സമീപനം തന്നെയാണ് ഇറ്റലിയും തുടര്‍ന്നത്. ഇപ്പോഴും അത് മാറ്റിയിട്ടില്ല. അതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്ന് ചൈനീസ് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇറ്റലിയില്‍ ജനങ്ങള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതും പെരുകി വരികയാണ്. പലരും കൂട്ടം കൂടിയാണ് നടക്കുന്നത്. ഇത് സമൂഹ വ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

വുഹാന്‍ എല്ലാ കേസുകളും ആശുപത്രികളിലേക്ക് മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. ഓഫീസുകളും സ്റ്റേഡിയങ്ങളും ജിംനേഷ്യവും വരെ ആശുപത്രികളാക്കി മാറ്റി. ചൈനയുടെ പുതിയ മാര്‍ഗം നിര്‍ബന്ധമായി ഇറ്റലി നടപ്പാക്കണമെന്നാണ് നിര്‍ദേശം. ചെറിയ രോഗലക്ഷണമുള്ളവരെ കുടുംബത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും നിര്‍ദേശമുണ്ട്. ചൈനയില്‍ 80 ശതമാനം കേസുകളും വീടുകളിലെ ഐസൊലേഷനിലൂടെ സംഭവിച്ചതാണ്. അതേസമയം ഇറ്റലി ചെറിയ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയവര്‍ താമസിക്കുന്ന ഹോട്ടലുകള്‍ പൂട്ടിയിരിക്കുകയാണ്. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവരെ പൂര്‍ണമായും ഈ ആഴ്ച്ച തന്നെ മറ്റ് സംവിധാനങ്ങളിലേക്ക് മാറ്റും. അതേസമയം പ്രൊട്ടക്ടീവ് ഗിയറുകളുടെയും മാസ്‌കുകളുടെയും കുറവ് ഇറ്റലിക്ക് വളരെ കൂടുതലാണ്.

English summary
italy home quarantine repeats mistake made in china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X