Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ മരണം ഏഴായിരം കടന്ന് ഇറ്റലി: നാല് ദിവസത്തിൽ പുതിയ കേസുകളില്ല, രോഗബാധിതർ 57,521!!

കൊറോണ മരണം ഏഴായിരം കടന്ന് ഇറ്റലി: നാല് ദിവസത്തിൽ പുതിയ കേസുകളില്ല, രോഗബാധിതർ 57,521!!

റോം: ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കടന്നു. എന്നാൽ പ്രതീക്ഷ നൽകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ്. ഏറ്റവുമധികം പേരിലേക്ക് രോഗം വ്യാപിച്ച ലോകരാജ്യങ്ങളിൽ ഇറ്റലിയാണ് ഒന്നാമതുള്ളത്. ബുധനാഴ്ചയോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7500 കടന്നിട്ടുണ്ടെന്നാണ് സിവിൽ പ്രൊട്ടക്ഷൻ ഏജൻസി നൽകുന്ന കണക്കുകൾ. കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. 57,521 പേർക്കാണ് ഇറ്റലിയിൽ രോഗം ബാധിച്ചിട്ടുള്ളത്.

 പുതിയ കേസുകളില്ല

പുതിയ കേസുകളില്ല

ഇറ്റലിയിലെ കൊറോണ വൈറസ് മരണം ബുധനാഴ്ചയോടെ 7503 ലെത്തിയിരുന്നു. 683 മരണങ്ങളാണ് ബുധനാഴ്ച മാത്രം ഇറ്റലിയിലുണ്ടായത്. ശനിയാഴ്ച മാത്രം 783 പേരാണ് രാജ്യത്ത് മരിച്ചത്. ഫെബ്രുവരിയുടെ പകുതിയോടെയാണ് യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിക്കുന്നത്. നിലവിൽ യൂറോപ്പിൽ 216,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹോപ്കിൻസ് സർവ്വകലാശാല നൽകുന്ന വിവരം അനുസരിച്ച് ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 472,000 കടന്നിട്ടുണ്ട്.

സ്പെയിനിൽ കർശന നിയന്ത്രണങ്ങൾ

സ്പെയിനിൽ കർശന നിയന്ത്രണങ്ങൾ


ഇറ്റലിയ്ക്ക് ശേഷം കൊറോണ നാശം വിതച്ച രണ്ടാമത്തെ രാജ്യമാണ് സ്പെയിൻ. 47,610 കേസുകളാണ് സ്പെയിനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുണ്ടായതായി ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച 738 പേർ മരിച്ചതോടെ 3,434 പേരാണ് രാജ്യത്ത് ആകെ മരണമടഞ്ഞ47,610 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊറോണ വ്യാപനം രൂക്ഷമായതോടെ സാമൂഹിക വ്യാപനം തടയുന്നതിനായി സ്പെയിൻ കഴിഞ്ഞ 11 ദിവസമായി പൂർണമായും അടച്ചിട്ട നിലയിലാണുള്ളത്. രാജ്യത്ത് 47,610 പേർക്കാണ് സ്പെയിനിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 27 ശതമാനം ഉയർന്നു

27 ശതമാനം ഉയർന്നു


പരിശോധനാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചെങ്കിലും 20 ശതമാനം വർദ്ധനവാണ് രോഗബാധിതരുടെ എണ്ണത്തിലുണ്ടായത്. ഇക്കാലയളവിൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ 27 ശതമാനം വർധനവും രേഖപ്പെടുത്തിയിരുന്നു. ഇതോടെ മാർച്ച് 14ന് പ്രഖ്യാപിച്ച ലോക്ക് ഡൌൺ ഏപ്രിൽ 11 വരെ നീട്ടിയിട്ടുണ്ട്. രോഗം ബാധിക്കുന്നവരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയരുന്നതോടെ ഈ ആഴ്ചയിലെ സ്ഥിതി കൂടുതൽ വഷളാവുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

 58 ശതമാനം മാഡ്രിഡിൽ

58 ശതമാനം മാഡ്രിഡിൽ

തലസ്ഥാന നഗരമായ മാഡ്രിഡിനോട് അടുത്ത പ്രദേശങ്ങളിൽ മാത്രം 14, 597 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1825 പേർ ഇവിടെ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊറോണ മരണത്തിന്റെ 53 ശതമാനവും ഇവിടെ നിന്നാണ്. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറങ്ങതോടെ സൈന്യം മാഡ്രിഡിൽ ഐഎഫ്ഇഎംഎ എക്സിബിഷൻ സെന്റർ 1500 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റുകയായിരുന്നു. പിന്നീട് 5,500 പേരെ ചികിത്സിക്കാവുന്ന തരത്തിലേക്ക് വികസിപ്പിക്കുകയും ചെയ്തിരുന്നു.

 ചൈനയിൽ നിയന്ത്രണ വിധേയം..

ചൈനയിൽ നിയന്ത്രണ വിധേയം..


ഹൂബെ പ്രവിശ്യയിലാണ് ചൈനയിലെ 97 ശതമാനം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരം സ്ഥിതി ചെയ്യുന്നത് ഈ പ്രവിശ്യയിലാണ്. ചൈനയിൽ 81, 1661 പേർക്കാണ് കൊറോണ ബാധിച്ചത്. അതിൽ 3, 285 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ഡിസംബർ പകുതിയോടെ രോഗം റിപ്പോർട്ട് ചെയ്ത ചൈനയിലെ സ്ഥിതി ഇപ്പോൾ നിയന്ത്രണ വിധേയമാണ്. ത്. ആദ്യം കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിൽ 3,291 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+