കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയിലെ തീവ്ര വലതുപക്ഷ ഇടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 'കോംബാറ്റ്-റെഡി' മിസൈല്‍!!

  • By Desk
Google Oneindia Malayalam News

റോം: നവ-നാസി അനുഭാവികള്‍ക്ക് നേരെയുണ്ടായ റെയ്ഡില്‍ ഇറ്റാലിയന്‍ പോലീസ് എയര്‍ ടു എയര്‍ മിസൈല്‍ അടക്കം വലിയൊരു ആയുധശേഖരം പിടിച്ചെടുത്തു. കിഴക്കന്‍ ഉക്രെയ്‌നില്‍ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദ സേനയ്ക്കൊപ്പം യുദ്ധം ചെയ്ത ഇറ്റലിക്കാരെക്കുറിച്ചുള്ള അന്വേഷണത്തെത്തുടര്‍ന്നാണ് എലൈറ്റ് പോലീസ് സേന വടക്കന്‍ ഇറ്റലിയിലുടനീളം തിരച്ചില്‍ നടത്തിയതായി പോലീസ് സേന പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിക്കുവേണ്ടി പാര്‍ലമെന്റിനായി നിലകൊണ്ട കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

യുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയുംയുഎഇയില്‍ പ്രവാസികള്‍ക്ക് വന്‍ ഓഫര്‍; പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം, കുട്ടികള്‍ക്ക് സൗജന്യ വിസയും

റെയ്ഡിനിടെ പിടിച്ചെടുത്ത ഫ്രഞ്ച് നിര്‍മിത മാട്രാ എയര്‍-ടു-എയര്‍ മിസൈല്‍ ഖത്തര്‍ സായുധ സേനയുടേതാണെന്ന് പോലീസ് കണ്ടെത്തി. പരിശോധനയില്‍ ആയുധം പ്രവര്‍ത്തന നിലയിലാണെന്നും സ്ഫോടകവസ്തു ചാര്‍ജ് ഇല്ലെന്നും കണ്ടെത്തി. വാട്സ്ആപ്പ് മെസേജിംഗ് നെറ്റ്വര്‍ക്കിലെ കോണ്‍ടാക്റ്റുകളുമായുള്ള സംഭാഷണത്തിലാണ് പ്രതികള്‍ മിസൈല്‍ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

italy-15632

26 തോക്കുകള്‍, 20 ബയണറ്റുകള്‍, സൈലന്‍സറുകളും റൈഫിള്‍ സ്‌കോപ്പുകളും ഉള്‍പ്പെടെ 306 തോക്ക് ഭാഗങ്ങള്‍, വിവിധ കാലിബ്രുകളുടെ 800 ലധികം വെടിയുണ്ടകള്‍ എന്നിവയും കണ്ടെടുത്തു. ആയുധങ്ങള്‍ പ്രാഥമികമായി ഓസ്ട്രിയ, ജര്‍മ്മനി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവയായിരുന്നു. സ്വത്തുക്കളില്‍ നിന്ന് നാസി മെമ്മോറബിലിയയും പോലീസ് പിടിച്ചെടുത്തു.

''ഉക്രേനിയന്‍ മേഖലയായ ഡോണ്‍ബാസില്‍ സായുധ പോരാട്ടത്തില്‍ പങ്കെടുത്ത തീവ്രവാദ പശ്ചാത്തലമുള്ള ചില ഇറ്റാലിയന്‍ പോരാളികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് പ്രസ്താവനയില്‍ പറയുന്നു.കിഴക്കന്‍ ഉക്രെയ്‌നില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളും ഉക്രേനിയന്‍ സേനയും തമ്മിലുള്ള പോരാട്ടത്തില്‍ 2014 മുതല്‍ പതിനായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

English summary
Italy seizes 'combat-ready' missile and automatic weapon during raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X