ഇറ്റലിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു
റോം: ഇറ്റലിയില്‍ ട്രെയിനപകടത്തില്‍ 20 പേര്‍ മരിച്ചു. ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇറ്റലിയിലെ ബാരി ബാര്‍ലെറ്റ നഗരങ്ങള്‍ക്കിടയില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് അപകടം.

ആന്‍ഡ്രിയ ,കൊറാറ്റോ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ട ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തില്‍ ഒട്ടേറെ കോച്ചുകള്‍ തകര്‍ന്നിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.












Click it and Unblock the Notifications