Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് അംബാനിയല്ല; ഷാരൂഖുമല്ല; ജെഫ് ബെസോസിന്റെ കല്യാണത്തിന് ഇന്ത്യയില്‍നിന്ന് പങ്കെടുത്തത് ഒരേയൊരാള്‍

അമേരിക്കന്‍ ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ കല്യാണ വിശേഷങ്ങളാണ് ഇപ്പോള്‍ ആഗോള മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. മാധ്യമപ്രവര്‍ത്തക ലോറന്‍ സാഞ്ചസിനെയാണ് ഇറ്റലിയിലെ വെനീസില്‍ കോടികള്‍ ചെലവിട്ട് നടത്തിയ അത്യാഡംബര ചടങ്ങില്‍ ജെഫ് മോതിരം അണിയിച്ചത്.

ലോകമെമ്പാടു നിന്നുമുള്ള സെലിബ്രിറ്റികള്‍ ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹാഘോഷങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 400 കോടിയിലേറെ രൂപയാണ് വിവാഹ ആഘോഷത്തിന്റെ ചിലവ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വധൂവരന്മാരുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

natasha

ഇരുന്നൂറോളം ലോക വിഐപി അതിഥികള്‍ പങ്കെടുത്ത ഈ വിവാഹത്തിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ഒരേ ഒരാള്‍ക്ക് മാത്രമാണ് ക്ഷണം കിട്ടിയത്. അത് ഇവിടുത്തെ അറിയപ്പെടുന്ന ശതകോടീശ്വരന്മാരോ ബോളിവുഡ് സെലിബ്രിറ്റികളോ ഒന്നുമല്ല. മറിച്ച് വ്യവസായിയായ നടാഷ പൂനാവാലയ്ക്ക് മാത്രമാണ് ഈ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ ആരൊക്കെയാണെന്ന് അറിയുമ്പോഴാണ് നടാഷയുടെ പ്രാധാന്യം മനസിലാകുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്, അമേരിക്കന്‍ ഗായിക ബിയോണ്‍സ, ടൈറ്റാനിക് നായകന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോ, ശതകോടീശ്വരനും
മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ്, കാറ്റി പെറി, കിം കര്‍ദാഷിയാന്‍, തുടങ്ങി താരനിബിഡമായിരുന്നു വിവാഹ ചടങ്ങിന്റെ സദസ്. അതിലേക്കാണ് ഈ ഇന്ത്യക്കാരിക്കും ക്ഷണം ലഭിച്ചത്.

ലോകപ്രശസ്തയായ സംരംഭകയും സാമൂഹിക പ്രവര്‍ത്തകയുമാണ് നടാഷ പൂനാവാല. വില്ലു പൂനാവാല ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് നടാഷ. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാണക്കമ്പനികളില്‍ ഒന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്.

ബിസിനസ് വൈദഗ്ധ്യം കൊണ്ടും ഫാഷന്‍ സെന്‍സ് കൊണ്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നടാഷ രാജ്യാന്തര തലത്തില്‍ ഏറെ ശ്രദ്ധയെയാണ്.

ജെഫിന്റെയും ലോറന്‍ സാഞ്ചെസിന്റെയും അടുത്ത സുഹൃത്താണ് നടാഷ. വധു ലോറന്‍ സാഞ്ചസ് ഒരുക്കിയ വിഐപി ബാച്ചിലര്‍ പാര്‍ട്ടിയിലും നടാഷ പങ്കെടുത്തു. വിവാഹത്തിന് മുമ്പുള്ള പാര്‍ട്ടിയില്‍ നടാഷ ധരിച്ച വസ്ത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. 'സെലിബ്രേറ്റിംഗ് ലവ് വെനീസ്' എന്ന അടിക്കുറിപ്പോടെ നടാഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായി. ചുവന്ന മിനി ഗൗണും ഡയമണ്ട് നെക്ലേസും തിളങ്ങുന്ന ഹെയര്‍ ആക്‌സസറികളും ധരിച്ച 55കാരിയായ നടാഷ ചടങ്ങില്‍ ആകര്‍ഷണ കേന്ദ്രമായി. ഹുമ ഖുറേഷി, സോനം കപൂര്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ നടാഷയുടെ ഫാഷന്‍ സെന്‍സിനെ ഇന്‍സ്റ്റഗ്രാമില്‍ പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

മുംബൈയിലാണ് നടാഷ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റുകളിലൊന്നായ മെറ്റ് ഗാലയിലെ ഈ വര്‍ഷത്തെ നടാഷയുടെ അപിയറന്‍സും ഏറെ ശ്രദ്ധേയമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+