'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്ക് പ്രശ്നത്തിൽ ഇടപെടില്ലെന്ന് ജെഡി വാൻസ്
ഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി യു എസ് വൈസ് പ്രസിഡന്‌റ് ജെഡി വാൻസ്. പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കണമെന്ന് നിർദ്ദേശിക്കാൻ മാത്രമേ യുഎസിന് സാധിക്കൂ. അല്ലാതെ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. അടിസ്ഥാനപരമായി ഇത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല, മാത്രമല്ല അമേരിക്കയുടെ നിയന്ത്രണപരിധിയിൽ വരുന്ന വിഷയവുമല്ലെന്നും ജെഡി വാൻസ് പറഞ്ഞു. ഫോക്സ് ന്യൂസ് അഭിമുഖത്തിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.
'ആയുധങ്ങൾ താഴെ വെയ്ക്കണമെന്ന് ഇന്ത്യയോട് പറയാൻ അമേരിക്കയ്ക്ക് സാധിക്കില്ല. പാക്കിസ്ഥാനോടും. നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത ആലോചിക്കും. ഇപ്പോഴത്തെ പ്രശ്നങ്ങൾ യുദ്ദത്തിലേക്ക് പോകില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഒരു ആണവ സംഘർഷത്തിലേക്ക് നീങ്ങരുതെന്നാണ് ആഗ്രഹിക്കുന്നത്. ഈ ഘട്ടത്തിൽ അത് സംഭവിക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല', ജെഡി വാൻസ് പറഞ്ഞു.

ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ തന്നാൽ സാധിക്കുന്നത് ചെയ്യാൻ തയ്യാറാണെന്ന് നേരത്തേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ' പാക്കിസ്ഥാനും ഇന്ത്യയുമായും തനിക്ക് ബന്ധമുണ്ട്. അവർ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ അവർക്ക് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അവർ അടിക്ക് തിരിച്ചടി തുടരുകയാണ്. എനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ അതിന് ഞാൻ തയ്യാറാണ്', ട്രംപ് പറഞ്ഞു.
തർക്കം നാണക്കേടാണെന്നും ട്രംപ് പ്രതികരിച്ചു. ' ഓവൽ ഓഫീസിലൂടെ നടക്കുന്നതിനിടയിലാണ് ഞങ്ങൾ സംഘർഷത്തെ കുറിച്ച് അറിയുന്നത്. പഴയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ഉണ്ടാകുമെന്ന് ആളുകൾ കണക്ക് കൂട്ടിയിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറെനാളായി പ്രശ്നങ്ങൾ ഉണ്ട്. നൂറ്റാണ്ടുകളാണ് തർക്കമാണ്. എന്തായാലും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കപ്പെടട്ടെ', ട്രംപ് പറഞ്ഞു.
അതേസമയം വ്യാഴാഴ്ച രാത്രി സംഘർഷം രൂക്ഷമായതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ അടിയന്തരമായി ചർച്ച നടത്തി ഏറ്റുമുട്ടലിൽ നിന്നും പിന്തിരിയണമെന്നായിരുന്നു മാർക്കോ റുബിയോ ആവശ്യപ്പെട്ടത്.അതേസമയം സംഘർഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമത്തിനെതിരേയും ഇന്ത്യ ശക്തമായി തിരിച്ചടിക്കും എന്നായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയത്.
'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള യുഎസിന്റെ ഇടപെടലിനെ ശക്തമായി അഭിനന്ദിക്കുന്നു. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യ ശക്തമായി തന്നെ നിലകൊള്ളും. സംഘർഷം രൂക്ഷമാക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിർക്കും', ജയശങ്കർ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് സംഘർഷം രൂക്ഷമായത്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമാക്കി പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. അമ്പതോളം ഡ്രോണുകളാണ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ തൊടുത്തത്. മാത്രമല്ല ജമ്മു , അഖ്നൂർ മേഖലകളിലേക്ക് പാക്കിസന്റെ യുദ്ധവിമാനങ്ങളും എത്തി.രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലും പാക് ഡ്രോണുകൾ എത്തി. എന്നാൽ കനത്ത തിരിച്ചടിയായിരുന്നു ഇന്ത്യ നടത്തിയത്. ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയതായി സർക്കാർ അറിയിച്ചു. 50 ഓളം ഡ്രോണുകളാണ് വെടിവെച്ചിട്ടത്. ഇസ്ലാമാബാദും കറാച്ചിയും ലാഹോറിലുമടക്കം ഇന്ത്യ തിരിച്ചടി നൽകി. പാക് പ്രധാനമന്ത്രി ഷഹബാദ് ഷെരീഫിന്റെ വസതിയുടെ 20 കിമി ചുറ്റളവിൽ ഇന്ത്യൻ ഡ്രോണുകൾ എത്തി. ഇതോടെ പ്രധാനമന്ത്രിയെ സുരക്ഷിത താവളത്തിലേക്ക് പാക്കിസ്ഥാൻ മാറ്റിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാക് തുറമുഖ കേന്ദ്രമായ ലാഹോറിൽ നാവിക സേനയുടെ നേതൃത്വത്തിലും ആക്രമണം നടന്നിരുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications