കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവാനാ ട്രംപ് മരിച്ചതിന് കാരണം 'ബ്ലണ്ട് ഇംപാക്ട് ഇഞ്ചുറി' മാന്‍ഹട്ടനിലെ വീട്ടില്‍ വെച്ച് സംഭവിച്ചത്..

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഭാര്യ ഇവാനാ ട്രംപ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിന്റെ കാരണം പുറത്തുവന്നിരിക്കുകയാണ്. ഒരു അപകടത്തില്‍ ശരീരത്തിനേറ്റ കനത്ത ആഘാതമാണ് മരണകാരണമെന്നാണ് ന്യൂയോര്‍ക്കിലെ ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.

ശിവസേനയിലെ പ്രശ്‌നം ഉദ്ധവിനെതിരെയല്ല; ഈ നേതാവ് പ്രശ്‌നക്കാരന്‍, തകര്‍ച്ചയ്ക്ക് കാരണം ഇങ്ങനെശിവസേനയിലെ പ്രശ്‌നം ഉദ്ധവിനെതിരെയല്ല; ഈ നേതാവ് പ്രശ്‌നക്കാരന്‍, തകര്‍ച്ചയ്ക്ക് കാരണം ഇങ്ങനെ

മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടില്‍ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായി പറയുന്നില്ല. യുഎസ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതായി യുഎസ് മാധ്യമങ്ങള്‍ പറയുന്നു.

1

ഇവാനാ ട്രംപ് അവരുടെ മാന്‍ഹട്ടനിലെ വീട്ടില്‍ നിന്ന് കോണിപ്പടിയിലൂടെ താഴോട്ട് വീണെന്നും അതാണ് മരണകാരണമെന്നുമാണ് കരുതുന്നത്. ഇതാണ് പോലീസ് അന്വേഷിക്കുന്നത്. അപ്പര്‍ ഈസ്റ്റ് സൈഡിലെ ഇവാനയുടെ അഡ്രസില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ലഭിച്ചിട്ടാണ് പോയതെന്ന് ന്യൂയോര്‍ക്ക് പോലീസ് പറയുന്നു. സംഭവസ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ ബോധം കെട്ട് കിടക്കുകയായിരുന്നു. തട്ടി വിളിച്ചിട്ടും അനക്കുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

2

കുറ്റകരമായ കാര്യങ്ങളൊന്നും മരണത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു പോലീസ് നിലപാട്. വ്യാഴാഴ്ച്ചയാണ് ഡൊണാള്‍ഡ് ട്രംപ് ഇവാനയുടെ മരണം സ്ഥിരീകരിച്ചത്. വളരെ മനോഹരമായൊരു സ്ത്രീയായിരുന്നു ഇവാന, അതിഗംഭീരവും പ്രചോദിപ്പിക്കുന്നതുമായ ഒരു ജീവിതമായിരുന്നു അവര്‍ നയിച്ചിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു. മൂന്ന് കുട്ടികളായിരുന്നു അവളുടെ അഭിമാനമെന്നും ട്രംപ് വ്യക്തമാക്കി. ആഗോള തലത്തില്‍ തന്നെ അറിയപ്പെടുന്നൊരു മോഡലായിരുന്നു ഇവാന.

3

ഡൊണാള്‍ഡ് ജൂനിയര്‍, ഇവാന്‍ക, എറിക് ട്രംപ് എന്നിവര്‍-ഡൊണാള്‍ഡ്-ഇവാന ദമ്പതിമാരുടെ മക്കളാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായിരുന്ന ചെക്കോസ്ലോവാക്യയിലാണ് ഇവാന മോഡലായി വളര്‍ന്നത്. 1977ല്‍ റിയല്‍ എസ്‌റ്റേറ്റ് ഡെവലെപ്പറായി മാറി. ഇവരുടെ മകന്‍ ഡൊണാള്‍ഡ് ജൂനിയര്‍ ആ വര്‍ഷം തന്നെയാണ് പിറന്നത്. ഇവാന്‍ക 1981ലും എറിക് 1984ലും പിറന്നു. 1980കളില്‍ ട്രംപ് ദമ്പതിമാരായിരുന്നു ന്യൂയോര്‍ക്കിലെ ഉന്നത സ്ഥാനീയര്‍. എവിടെ പോയാലും മാധ്യമങ്ങളും ആളുകളും പിന്തുടരുന്ന സെലിബ്രിറ്റി സ്റ്റാറ്റസുള്ളവരായിരുന്നു ഇവര്‍.

4

ട്രംപ് കുടുംബത്തിന്റെ ജീവിതശൈലി അത്രയ്ക്ക് ആകര്‍ഷകമായിരുന്നു. ആഢംബരത്തില്‍ മുങ്ങിയുള്ള ഇവരുടെ ജീവിതം പലപ്പോഴും മാധ്യമങ്ങളില്‍ വന്നിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യവും ഇക്കാലയളവില്‍ കുതിച്ചുയര്‍ന്നു. സെലിബ്രിറ്റി വ്യക്തിത്വം ഇതിന് ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. അക്കാലത്ത് ഇവാന ട്രംപായിരുന്നു ബിസിനസിലെ പല കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. നടി മാര്‍ള മേപ്പിള്‍സുമായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ബന്ധമാണ് ഇവരുടെ ബന്ധം പിരിയാന്‍ കാരണം. 1990കളുടെ തുടക്കത്തില്‍ ഇവാനയും ട്രംപും വേര്‍പിരിയുകയായിരുന്നു.

5

1993ലാണ് ട്രംപ് മേപ്പിള്‍സിനെ വിവാഹം ചെയ്യുന്നത്. ഇവാനാ ട്രംപ് ബിസിനസ് ലോകത്തെ പ്രശസ്തയായിരുന്നു. വളരെ വിജയിച്ച ബിസിനസുകളുടെ തലപ്പത്ത് അവരുണ്ടായിരുന്നു. പ്രത്യേകിച്ച് വസ്ത്രമേഖല, ആഭരണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയായിരുന്നു ഇതില്‍ പ്രധാനപ്പെട്ടവ. ഇതിനൊപ്പം പുസ്തകങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്. നാല് തവണ ഇവര്‍ വിവാഹം കഴിച്ചിട്ടുണ്ട്. ട്രംപിനെ വിവാഹം ചെയ്ത ശേഷം രണ്ട് തവണയും, ട്രംപിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഒരിക്കലും ഇവര്‍ വിവാഹം ചെയ്തിട്ടുണ്ട്. ട്രംപിനെതിരെ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കേസുണ്ടായിരുന്നു. ഇവരുടെ മരണത്തെ തുടര്‍ന്ന് ഇതിലെ അന്വേഷണം നീട്ടിയിരിക്കുകയാണ്.

'മെമ്മറി കാര്‍ഡ് കണ്ടിട്ടേയില്ല,ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍,കണ്‍ഫ്യൂഷനുണ്ടാക്കരുത്'; സുനിയുടെ അഭിഭാഷകന്‍'മെമ്മറി കാര്‍ഡ് കണ്ടിട്ടേയില്ല,ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍,കണ്‍ഫ്യൂഷനുണ്ടാക്കരുത്'; സുനിയുടെ അഭിഭാഷകന്‍

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
ivana trump died of accidental blunt impact to torso, police investigating manhattan home incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X