കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകബാങ്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്ദ്ര നൂയിയെ പരിഗണിക്കുന്നു, നിർദേശം ഇവാൻക ട്രംപിന്റേത്

Google Oneindia Malayalam News

Recommended Video

cmsvideo
ലോകബാങ്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്ദ്ര നൂയി | Oneindia Malayalam

ന്യൂയോര്‍ക്ക്: പെപ്‌സികോ മുന്‍ മേധാവി ഇന്ദ്ര നൂയി ലോകബാങ്കിന്റെ തലപ്പത്ത് എത്തിയേക്കും. ലോകബാങ്കിന്റെ പുതിയ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇന്ദ്ര നൂയിയെ പരിഗണിക്കുന്നതായണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ പ്രസിഡണ്ട് ജിം യോങ് കിം കാലാവധി പൂര്‍ത്തിയാകും മുന്‍പ് രാജി വെച്ച സാഹചര്യത്തിലാണ് പുതിയ പ്രസിഡണ്ടിനായുളള അന്വേഷണം. കാലാവധി അവസാനിക്കാന്‍ മൂന്ന് വര്‍ഷം ബാക്കിയുളളപ്പോഴാണ് ഈ മാസം ആദ്യം ജിം യോങ് രാജി സമര്‍പ്പിച്ചത്.

ഇന്ദ്ര നൂയിയെ കൂടാതെ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടറി ഡേവിഡ് മാല്‍പാസ്, ഓവര്‍സീസ് പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ പ്രസിഡണ്ട് റേ വാഷ്‌ബേണ്‍ എന്നിവരാണ് ലോക ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് രണ്ട് പേര്‍.

indra

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ദ്ര നൂയി പെപ്‌സികോ തലപ്പത്ത് നിന്നും പടിയിറങ്ങിയതത്. സോഫ്റ്റ് ഡ്രിങ്ക് വ്യവസായ ലോകത്തെ വമ്പനായ പെപ്‌സികോയെ 12 വര്‍ഷമാണ് ഇന്ദ്ര നൂയി നയിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകള്‍ ഇവാന്‍ക ട്രംപ് ആണ് ഇന്ദ്ര നൂയിയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്.

ട്രംപിന്റെ ബിസ്സിനസ്സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്ര നൂയിക്ക് ഇവാന്‍കയുമായി വളരെ അടുത്ത ബന്ധമാണുളളത്. ഇന്ദ്ര നൂയിയെ പുകഴ്ത്തി കഴിഞ്ഞ ദിവസം ഇവാന്‍ക ട്വീറ്റ് ചെയ്തിരുന്നു. ഇന്ദ്ര നൂയി തനിക്ക് പ്രചോദനമാണെന്നും തന്റെ വഴികാട്ടിയാണ് എന്നുമാണ് ഇവാന്‍കയുടെ ട്വീറ്റ്. അമേരിക്കന്‍ പ്രസിഡണ്ട് നിര്‍ദേശിക്കുന്ന വ്യക്തിയാണ് ലോകബാങ്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തുക എന്നതാണ് ഇന്ദ്ര നൂയിക്ക് നേട്ടമാവുക.

English summary
US considers Indra Nooyi as next World Bank chief, says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X