Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഗരറ്റ് വലിക്കുന്നതിനും ചുംബിക്കുന്നതിനും എന്താ പ്രശ്നം! ഇവാൻകയും ചെൽസിയയും മാലിയക്കൊപ്പം...

മറ്റേതൊരു സ്കൂൾ വിദ്യാർത്ഥിനിയെയും പോലെ മാലിയക്കും സ്വകാര്യതയുണ്ടെന്നാണ് ഇവാൻക ട്രംപ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ മകൾ മാലിയ ഒബാമയെ പിന്തുണച്ച് ഇവാൻക ട്രംപ്. മാലിയ സിഗരറ്റ് വലിക്കുന്നതിന്റെയും, ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങൾ സഹിതം വാർത്ത നൽകിയതിനെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ മകൾ രൂക്ഷമായി വിമർശിച്ചത്.

മറ്റേതൊരു സ്കൂൾ വിദ്യാർത്ഥിനിയെയും പോലെ മാലിയക്കും സ്വകാര്യതയുണ്ടെന്നാണ് ഇവാൻക ട്രംപ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. മാലിയ ഒബാമയുടെ ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ജീവിതവും, പ്രണയവുമെല്ലാണ് ഇപ്പോൾ അമേരിക്കൻ മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. മാലിയ സിഗരറ്റ് വലിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

ചുംബനം...

ചുംബനം...

ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മാലിയ ഒബാമ, സഹപാഠിയെ ചുംബിക്കുന്നതിന്റെയും സിഗരറ്റ് വലിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇതോടെ അമേരിക്കൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സംഭവം വലിയ ചർച്ചാവിഷയമായി മാറി. മാലിയയ്ക്കൊപ്പമുള്ള യുവാവ് ആരെന്നറിയാനായിരുന്നു പിന്നീട് മാധ്യമങ്ങൾ നെട്ടോട്ടമോടിയത്.

 പല അഭിപ്രായങ്ങൾ...

പല അഭിപ്രായങ്ങൾ...

മാലിയ ചുംബിച്ച യുവാവിന്റെ പേര് ക്രിസ്മൺ ആണെന്നും, അതല്ല റോറി എന്നാണെന്നും വാർത്തകൾ പ്രചരിച്ചു. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന റോറി, ബ്രിട്ടനിലെ ബാങ്കിങ് ബിസിനസുകാരന്റെ മകനാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തായാലും അമേരിക്കൻ മാധ്യമങ്ങളുടെ ഈ ഒളിഞ്ഞുനോട്ടം അത്ര ശരിയായില്ലെന്നാണ് മറ്റുപലരുടെയും അഭിപ്രായം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപും, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ മകൾ ചെൽസിയ ക്ലിന്റണും മാധ്യമങ്ങൾക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.

സ്വകാര്യത...

സ്വകാര്യത...

മറ്റേതൊരും സ്കൂൾ വിദ്യാർത്ഥിയെയും പോലെ മാലിയക്കും സ്വകാര്യതയുണ്ടെന്നാണ് ഇവാൻക ട്രംപ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്. ചെൽസിയ ക്ലിന്റണിന്റെ പ്രതികരണവും ട്വിറ്ററിലൂടെയായിരുന്നു. മാലിയ ഒബാമ ഒരു യുവതിയാണ്, കോളേജ് വിദ്യാർത്ഥിയാണ്, രാജ്യത്തെ ഒരു പൗരനാണ്, അവർക്ക് അവരുടേതായ സ്വകാര്യജീവിതമുണ്ട്. അതൊരിക്കലും മാധ്യമങ്ങൾ വായനക്കാരെ ആകർഷിക്കാൻ ഉപയോഗിക്കരുതെന്നായിരുന്നു ചെൽസിയയുടെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+