കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബിട്ട് കണ്ണീര്‍പൊഴിച്ച് പ്രധാനമന്ത്രി!! മുസ്ലിം കൂട്ടക്കൊല നടന്ന ന്യൂസിലാന്റില്‍ ജസിന്റയാണ് താരം

Google Oneindia Malayalam News

Recommended Video

cmsvideo
മാതൃകയായി ജസീന്റ അര്‍ഡേണ്‍ | Oneindia Malayalam

വെല്ലിങ്ടണ്‍: ന്യൂസിലാന്റിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പ് ലോകം ഞെട്ടലോടെയാണ് കേട്ടത്. വംശീയ വാദി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 50 പേരാണ്. ഇതില്‍ ചെറിയ കുട്ടികള്‍ പോലും ഉള്‍പ്പെടും. ഇനി എന്ത് എന്ന ചോദ്യത്തോടെ നോക്കിയ ലോകജനതയ്ക്ക് മുന്നില്‍ മാതൃകയായി മാറുകയായിരുന്നു ജസീന്റ അര്‍ഡേണ്‍ എന്ന രാജ്യത്തെ വനിതാ പ്രധാനമന്ത്രി.

വളരെ പക്വതയോടെയുള്ള അവരുടെ ഇടപെടല്‍ ലോകം ഇന്ന് വാഴ്ത്തുകയാണ്. ഇരകള്‍ക്കിടയിലേക്ക് നേരിട്ടെത്തിയ പ്രധാനമന്ത്രി അവരെ ആശ്വസിപ്പിച്ചു. ഒപ്പം ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ജസീന്റയുടെ വാക്കുകളാണ് രാജ്യാതിര്‍ത്തികള്‍ കടന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്....

 പുതിയ നിയമം

പുതിയ നിയമം

വെടിവയ്പ്പുണ്ടായതിന് പിന്നാലെ തോക്ക് നിയന്ത്രിക്കാനുള്ള നിയമം പാസാക്കുമെന്നാണ് ജസീന്റ പ്രഖ്യാപിച്ചത്. ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന് തോക്ക് നിയന്ത്രണം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. അക്രമിയുടെ പേര് എനിക്ക് കേള്‍ക്കേണ്ട, ഇരകളുടെ പേരുകളാണ് തനിക്ക് കേള്‍ക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

പിടഞ്ഞുവീണത് 50 പേര്‍

പിടഞ്ഞുവീണത് 50 പേര്‍

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് ചര്‍ച്ച നഗരത്തിലെ രണ്ട്് മുസ്ലിം പള്ളികളില്‍ വംശീയ വാദിയായ ബ്രന്റര്‍ ടറന്റ് എന്നയാള്‍ വെടിവച്ചത്. 50 പേര്‍ വെടിയേറ്റ് പിടഞ്ഞുവീണു. തൊട്ടുപിന്നാലെ ജനങ്ങള്‍ക്കിടയിലെത്തിയ പ്രധാനമന്ത്രി ജസീന്റ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം ലോകം ഏറ്റെടുക്കുകയായിരുന്നു.

200ലധികം വശം, 160 ഭാഷകള്‍

200ലധികം വശം, 160 ഭാഷകള്‍

200ലധികം വംശങ്ങള്‍ താമസിക്കുന്ന രാജ്യമാണ് ന്യൂസിലാന്റ് എന്ന് പറയുന്നതില്‍ നമുക്ക് അഭിമാനമുണ്ട്. 160 ഭാഷകള്‍ സംസാരിക്കുന്നവര്‍. വൈവിധ്യങ്ങള്‍ക്കിടയിലും പൊതുവായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് നാം എന്നും ജസീന്റ രാജ്യത്തെ ഉണര്‍ത്തി.

സഹായ വാഗ്ദാനം

സഹായ വാഗ്ദാനം

ദുരന്തത്തിന് ഇരകളായ സമുദായത്തിന് എല്ലാ പിന്തുണയും നല്‍കുന്നു. ഇത്തരം ക്രൂരതകള്‍ ചെയ്യുന്ന ആശയത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുമെന്നും ജസീന്റ വ്യക്തമാക്കി. പിന്നാലെ അവര്‍ മുസ്ലിംകളെ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവും പ്രഖ്യാപിച്ചു.

ഹിജാബ് ധരിച്ചെത്തി

ഹിജാബ് ധരിച്ചെത്തി

മുസ്ലിംകളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത് തലമറച്ചുകൊണ്ടാണ് പ്രധാനമന്ത്രി എത്തിയത്. പരിക്കേറ്റവരുമായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായും പ്രധാനമന്ത്രി സംസാരിച്ചു. അക്രമത്തെ പ്രോല്‍സാഹിപ്പിക്കില്ലെന്നും എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും അവര്‍ പ്രഖ്യാപിച്ചു.

കരഞ്ഞുകലങ്ങിയ കണ്ണുമായി

കരഞ്ഞുകലങ്ങിയ കണ്ണുമായി

കരഞ്ഞുകലങ്ങിയ കണ്ണുമായി മുസ്ലിംകള്‍ക്കിടയില്‍ ആശ്വാസ വാക്കുകള്‍ നല്‍കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് ലോകം ഏറ്റെടുത്തത്. ജസീന്റ കണ്ണീര്‍ പൊഴിക്കുന്ന ചിത്രം ഫോട്ടോഗ്രാഫല്‍ കിര്‍ക്ക് ഹര്‍ഗ്രീവ്‌സ് ആണ് പകര്‍ത്തിയത്. സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ മൊത്തം ജനങ്ങള്‍.

രാഹുല്‍ ഗാന്ധിക്ക് മല്‍സരിക്കാന്‍ ഏഴ് മണ്ഡലങ്ങള്‍; കേരളവും തമിഴ്‌നാടും കര്‍ണാടകവും വിളിക്കുന്നു...രാഹുല്‍ ഗാന്ധിക്ക് മല്‍സരിക്കാന്‍ ഏഴ് മണ്ഡലങ്ങള്‍; കേരളവും തമിഴ്‌നാടും കര്‍ണാടകവും വിളിക്കുന്നു...

English summary
PM Jacinda Ardern Says New Zealand Killer Doesn't Deserve to Be Named, the Internet Agrees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X