കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പില്‍ ജസീന്ത ആര്‍ഡെന് ഉജ്വല വിജയം; രണ്ടാം തവണയും അധികാരത്തിലേക്ക്

Google Oneindia Malayalam News

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് വിജയം. ആകെ രേഖപ്പെടുത്തിയ 87 ശതമാനം വോട്ടുകളില്‍ ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 49.9 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയാണ് അധികാരത്തില്‍ എത്തിയത്. 1930ന് ശേഷമുള്ള ഏറ്റവും വലിയ വോട്ട് ഷെയാറാണിത്. ഏതിരാളികളായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. പാര്‍ട്ടിയിലെ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം പ്രകടനമാണിത്.

jacinda

120 അംഗങ്ങളുടെ പാര്‍ലമെന്റില്‍ 64 സീറ്റുകളാണ് ജസീന്തയുടെ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കിയത്. 1996 ല്‍ ന്യൂസിലാന്റ് ആനുപാതികമായ വോട്ടിംഗ് സമ്പ്രദായം സ്വീകരിച്ചതിനുശേഷം ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടിയിട്ടില്ല, ഇതാദ്യമായാണ് ഇങ്ങനെയൊരു വിജയം ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പില്‍സംഭവിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് ജസീന്ത തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്. കൊവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടി. 50 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ ആകെ 25 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

യുഎസ് തിരഞ്ഞെടുപ്പ്: 58 ശതമാനം വോട്ടർമാരും കരുതുന്നത് രാജ്യം നാല് വർഷം മുമ്പുള്ളതിനേക്കാൾ മോശം: സർവേയുഎസ് തിരഞ്ഞെടുപ്പ്: 58 ശതമാനം വോട്ടർമാരും കരുതുന്നത് രാജ്യം നാല് വർഷം മുമ്പുള്ളതിനേക്കാൾ മോശം: സർവേ

മുസ്ലീങ്ങൾക്ക് മേൽ ട്രംപ് ഭരണകുടം ഏർപ്പെടുത്തിയ നിരോധനം എടുത്തുകളയും; പ്രഖ്യാപനവുമായി ബൈഡൻമുസ്ലീങ്ങൾക്ക് മേൽ ട്രംപ് ഭരണകുടം ഏർപ്പെടുത്തിയ നിരോധനം എടുത്തുകളയും; പ്രഖ്യാപനവുമായി ബൈഡൻ

റിപബ്ലിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് തൂത്തുവാരും, യുഎസ്സില്‍ റെഡ് വേവ് ഉണ്ടാകുമെന്ന് ട്രംപ്!!റിപബ്ലിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് തൂത്തുവാരും, യുഎസ്സില്‍ റെഡ് വേവ് ഉണ്ടാകുമെന്ന് ട്രംപ്!!

English summary
Jacinda Ardern wins New Zealand election; To power for the second time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X