ജാക്ക് ഡാനിയലിന് മുട്ടന്‍പണി; ഫംഗസ് പടരുന്നു, യുഎസിലെ കെട്ടിടം അടച്ചുപൂട്ടി

മദ്യപാനികളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നാണ് ജാക്ക് ഡാനിയല്‍. പ്രീമിയം മദ്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒരു ബ്രാന്‍ഡു കൂടിയാണ് ജാക്ക് എന്ന വിളിപ്പേരുള്ള ജാക്ക് ഡാനിയേല്‍. ഇപ്പോഴിതാ ജാക്ക് ഡാനിയെലുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വിസ്‌കി ഫംഗസ് പടരുന്നുവെന്ന പരാതിയെ തുടര്‍ന്ന് ടെന്നസിലെ കെട്ടിട നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണ് കമ്പനി.
കെട്ടിടത്തിന്റെ അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചത്. ആല്‍ക്കഹോള്‍ നീരാവിയില്‍ നിന്നും പുറത്തുവരുന്ന ഒരു തരം ഫംഗസാണ് വിസ്‌കി ഫംഗസ്. ഈ ഫംഗസ് പരിസര പ്രദേശങ്ങളില്‍ പടരുന്നതായാണ് പരാതി. എഥനോള്‍ പുകയില്‍ ജീവിക്കുന്ന ഈ ഫംഗസുകള്‍ ഒരു കറുത്ത പാടപോലെ പ്രതലങ്ങളില്‍ പറ്റിപ്പിടിച്ച് വളരും.
ജാക്ക് ഡാനിയല്‍ വെയര്‍ഹൗസുകളുടെ സമീപം സ്ഥിതിചെയ്യുന്ന പരാതിക്കാരിയുടെ കെട്ടിടങ്ങളിലും വസ്തുക്കളിലുമാണ് ഫംഗസ് പടരുന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്. ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യമുള്ള ബേക്കറി പരിസരങ്ങളിലും ഈ ഫംഗസ് കാണപ്പെടാറുണ്ട്. കറുത്ത പാടപോലെ ചുറ്റും പടരുന്നതാണ് വിസ്‌കി ഫംഗസ്.
ടെന്നസിയിലെ ലിങ്കണ്‍ കൗണ്ടിയില്‍ നിന്നുള്ള ക്രിസ്റ്റി ലോംഗ്, തന്റെ വീടിന്റെ പരിസരത്ത് ഫംഗസ് കണ്ടതിനെ തുടര്‍ന്നാണ് പരാതിപ്പെട്ടത്. ഈ ഫംഗസിനെ കളയുന്നതിന് വേണ്ടി വലിയ തുക ചെലവാക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയിൽ നിർമ്മിക്കപ്പെടുന്ന ഒരുതരം വിസ്കി ആണ് ജാക്ക് ഡാനിയൽ. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മദ്യമാണിത്. 1956-ൽ ബ്രൗൺ ഫോർമൻ കോർപ്പറേഷന്റെ കീഴിലുള്ള ജാക്ക് ഡാനിയൽ മദ്യ നിർമ്മാണശാലയിലാണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്.












Click it and Unblock the Notifications