India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചേക്കും; മസ്കിന്റെ തീരുമാനത്തോട് അനുയോ ജിച്ച് ജാക്ക് ഡോർസി

 • By Akhil Prakash
Google Oneindia Malayalam News

ന്യുയോർക്ക്; മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കിയേക്കും. ട്വിറ്റർ ഏറ്റെടുത്ത ടെസ്ല സിഇഒ എലോൺ മസ്‌ക് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മസ്കിനോട് അനുകൂലമായ തീരുമാനമാണ് മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയും പങ്ക് വെച്ചത്. കഴിഞ്ഞ വർഷമാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചത് ആ സമയത്ത് ഡോർസി ആയിരുന്നു ട്വിറ്റർ സിഇഒ.

അന്ന് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചത് ഒരു ബിസിനസ് തീരുമാനമായിരുന്നു എന്നാണ് ഡോർസി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സാഹചര്യം മാറുന്നത് അനുസരിച്ച് ട്വിറ്റർ അവരുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും ആവശ്യമനുസരിച്ച് മാറ്റം വരുത്തണമെന്നും ഡോർസി പറഞ്ഞു. സ്ഥിരമായ വിലക്കുകൾ കമ്പനിയുടെ പരാജയം ആണെന്നും അത് പ്രാവർത്തികമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമവിരുദ്ധമായ പെരുമാറ്റം, സ്പാം അല്ലെങ്കിൽ നെറ്റ്‌വർക്ക് കൃത്രിമം എന്നിവയിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ സ്ഥിരമായ നിരോധനം ഉണ്ടാകൂ എന്നും അദ്ദേഹം വിശദീകരിച്ചു.

അതേ സമയം അക്കൗണ്ട് തിരിച്ചു തന്നാലും ഇനി ട്വിറ്റർ ഉപയോ ഗിക്കില്ല എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ട്വിറ്റർ ട്രംപിനെ വിലക്കിയതിന് ശേഷം ട്രംപും അനുയായികളും ചേർന്ന് ട്രൂത്ത് സോഷ്യൽ എന്ന ഒരു ട്വിറ്റർ ബദൽ സോഷ്യൽ മീഡിയ ആരംഭിച്ചിരുന്നു. "ഞാൻ ട്വിറ്ററിലേക്ക് പോകുന്നില്ല, ട്രൂത്ത് സോഷ്യലിൽ തുടരും." എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ ട്വിറ്ററിന് അനുയോജ്യമായ വ്യക്തിയാണ് മസ്‌കെന്നും അദ്ദേഹം പ്ലാറ്റ്‌ഫോമിൽ മെച്ചപ്പെടുത്തലുകൾ വരുത്തണമെന്നും ട്രംപ് പറയുന്നു. "എലോൺ ട്വിറ്റർ വാങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അവൻ അത് മെച്ചപ്പെടുത്തും, അവൻ ഒരു നല്ല മനുഷ്യനാണ്." നേരത്തെ നടത്തിയ ഒരു അഭിമുഖത്തിനിടെ മുൻ പ്രസിഡന്റ് പറഞ്ഞു.

വ്യക്തമായ തെളിവുള്ള കാര്യങ്ങളും നിഷേധിച്ചു; കാവ്യ മാധവന്റെ ബാങ്ക് ലോക്കര്‍ പരിശോധിച്ച് പൊലീസ്വ്യക്തമായ തെളിവുള്ള കാര്യങ്ങളും നിഷേധിച്ചു; കാവ്യ മാധവന്റെ ബാങ്ക് ലോക്കര്‍ പരിശോധിച്ച് പൊലീസ്

88 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആയിരുന്നു ട്രംപിന് ട്വിറ്ററിൽ ഉണ്ടായിരുന്നത്. പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രാഥമിക ആശയവിനിമയ ഉപകരണമായിരുന്നു ട്വിറ്റർ. എന്നാൽ 2020 നവംബറിലെ തിരഞ്ഞെടുപ്പിൽ തന്റെ തോൽവിക്ക് കാരണം വ്യാപകമായ വോട്ടർ തട്ടിപ്പ് നടന്നതാണെന്നും. ഇതിൽ‌ പ്രതിഷേധിക്കാൻ തന്റെ അനുയായികൾ എല്ലാം 2021 ജനുവരി 6 ന് വാഷിംഗ്ടണിലേക്ക് വരണമെന്നും യുഎസ് ക്യാപിറ്റോളിലേക്ക് മാർച്ച് ചെയ്യണമെന്നും ട്വിറ്റർ വഴി അഭ്യർത്ഥിച്ചിരുന്നു. ഈ ട്വീറ്റ് ഏറെ വിവാദം ആയിരുന്നു. പിന്നീട് നടന്ന അക്രമണങ്ങൾക്ക് ട്രംപിന്റെ അക്കൗണ്ട് കാരണമായി എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചത്.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  Jack Dorsey agrees with Musk's decision to restore Trump's Twitter account
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X