Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകനുവേണ്ടി മാപ്പു ചോദിക്കുന്നു'; കണ്ണീരോടെ ജാക്കിച്ചാന്‍

ബീജിംഗ്: മയക്കുമരുന്ന് ഉപയോഗിച്ചിതിന്റെ പേരില്‍ തന്റെ മകനെ പോലീസ് അറസ്റ്റു ചെയ്തതില്‍ ലോകത്തോട് മാപ്പു ചോദിക്കുന്നതായി ലോകപ്രശസ്ത സിനിമാ താരം ജാക്കിച്ചാന്‍. മകനെ നേര്‍വഴിക്ക് നയിക്കാനായില്ലെന്നും ഒരു പിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വം ശരിയായി നിറവേറ്റാന്‍ സാധിച്ചില്ലെന്നും വികാര ഭരിതനായി ജാക്കിച്ചാന്‍ പറഞ്ഞു.

ഒരു പിതാവും തന്റെ മകനെ കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ജാക്കിച്ചാന് കേള്‍ക്കേണ്ടിവന്നത്. വാര്‍ത്ത ആദ്യം അദ്ദേഹം സ്ഥിതികരിച്ചില്ലെങ്കിലും അറസ്റ്റിലായെന്ന് ഉറപ്പായതോടെ മാധ്യമങ്ങളില്‍ നിന്നും അകന്ന് വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു. മയക്കു മരുന്ന് ഉപയോഗവും വിപണനവും ചൈനയില്‍ കടുത്ത ശിക്ഷകിട്ടാവുന്ന കുറ്റങ്ങളാണ്.

jackie-son-jaycee-chan

മയക്കുമരുന്നിനെതിരെ രാജ്യത്ത് വ്യാപകമായി ബോധവത്കരണവും നടക്കുന്നുണ്ട്. ഇത്തരത്തില്‍ ലഹരി വിരുദ്ധ കമ്മിറ്റിയുടെ ഗുഡ്‌വില്‍ അംബാസഡറായി 2009ല്‍ ജാക്കി ചാനെ നിയമിച്ചിരുന്നു. എന്നാല്‍ മയക്കുമരുന്നിന് അടിമയായ സ്വന്തം മകനെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

കഴിഞ്ഞയാഴ്ചയാണ് ജാക്കി ചാന്റെ മകന്‍ 31 കാരനായ ജയ്‌സി ചാന്‍, സുഹൃത്തായ തായ്‌വാന്‍ സിനിമാ താരം എന്നിവരെ മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റ് ചെയ്തത്. പിന്നീട് ജാക്കിച്ചാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 100 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. പിതാവിനെപ്പോലെ പ്രശസ്തനല്ലെങ്കിലും ചൈനയിലെ സിനിമ, ടെലിവിഷന്‍ ലോകത്ത് സുപരിചിതനാണ് ജയ്‌സി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+