ജാക്കി ചാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍
ബിജിങ്: ആക്ഷന്‍ താരം ജാക്കി ചാന്റെ മകനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതായി വാര്‍ത്ത. 31 കാരനായ ജെയ്‌സീ ചാന്‍ ആണ് ബീജിങില്‍ വച്ച് അറസ്റ്റിലായത്.
അച്ഛനെ പോലെ ലോക പ്രശസ്തനല്ലെങ്കിലും ജെയ്‌സീ ചാനും നടനാണ്. ടെലിവിഷന്‍ പരിപാടികളിലും സിനിമകളിലും ഒക്കെ അഭിനയിച്ചുണ്ട്. ജെയ്‌സീ ചാന്റെ അറസ്റ്റ് വാര്‍ത്ത ചൈനീസ് മാധ്യമങ്ങളാണ് പുറത്ത് വിട്ടത്.

ജെയ്‌സീ ചാനിനൊപ്പം മറ്റൊരു സിനിമ താരവും അറസ്റ്റിലായിട്ടുണ്ടത്രെ. 21 കാരനായ തായ് വാാന്‍ സിനിമാ താരം കായ് കോ ചെന്‍ തുങ് ആണ് ഇത്.
ഫാങ് സുമിങ് എന്ന പേരിലാണ് ജെയ്‌സീ ചാന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്. എന്നാണ് രണ്ട് പേരേയും അറസ്റ്റ് ചെയ്ത് എന്നതില്‍ വ്യക്തതയില്ല. സോഷ്യല്‍ മീഡിയകളില്‍ സജീവമായ രണ്ട് പേരും കുറച്ച് ദിവസങ്ങളായി തീരെ സജീവമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹോങ്കോങിലും ചൈനയിലും ഏറെ പ്രസിദ്ധരായിക്കൊണ്ടിരിക്കുന്ന രണ്ട് യുവതാരങ്ങളാണ് ജെയ്‌സീ ചാനും കായ് കോ ചെനും. താരങ്ങളുടെ ലഹരി ഉപയോഗത്തിനെതിരെ കഴിഞ്ഞ രണ്ട് വര്‍ഷമായി ബീജിങ്ങില്‍ ശക്തമായ കാമ്പയിന്‍ നടക്കുകയാണ്. ഇതിനിടെയാണ് രണ്ട് പേരും പോലീസിന്റെ പിടിയിലായത്.
കടുത്ത ശിക്ഷയാണ് രണ്ട് പേരേയും കാത്തിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ബീജിങ് പോലീസ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജാക്കീ ചാനും മകന്റെ അറസ്റ്റ് വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications