ഓസ്കാർ വേദിയിൽ നടന്ന സംഭവങ്ങളിൽ ജാദയുടെ പ്രതികരണം
വാഷിങ്ടൺ: ഓസ്കാർ ചടങ്ങിനിടെ നടൻ വിൽ സ്മിത്ത് അവതാകരന്റെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി ഭാര്യ ജാദ പിങ്കെറ്റ്. ഇത് ശാന്തിയുടെ സീസൺ ആണെന്നും അതിനാണ് താൻ ഇവിടെ ഉള്ളതെന്നും ജാദ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ വർഷത്തെ ഓസ്കാർ ചടങ്ങിനിടെ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം വിവാദമായിരുന്നു. വിൽ സ്മിത്തിന്റെ ഭാര്യ ജാദ പിങ്കെറ്റ് സ്മിത്തിന്റെ മുടി മൊട്ടയടിച്ചതിനെ കുറിച്ചുള്ള തമാശയുടെ പേരിലാണ് അവതാരകന് അടിയേൽക്കേണ്ടി വന്നത്.
നടിയും സാമൂഹ്യപ്രവർത്തകയുമായ സ്മിത്തിന്റെ ഭാര്യ ജാദക്ക് അലോപേഷ്യ എന്ന രോഗമാണ്. തലമുടി മുഴുവനും കൊഴിഞ്ഞു പോവുന്ന ഒരു അവസ്ഥയാണിത്. ഈ അവസ്ഥയെയാണ് അവതാരകൻ റോക്ക് കളിയാക്കിയത്. എന്നാൽ ഈ സംഭവം മണിക്കൂറുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വിവാദമായി. സംഭവത്തെ ആസ്പദമാക്കി നിരവധി ട്രോളുകളും വന്നിരുന്നു.

മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനാണ് ക്രിസ് റോക്ക് വേദിയിലെത്തിയത്. പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെ റോക്ക് ജാദയുടെ രൂപത്തെ പരിഹസിിക്കുകയായിരുന്നു. ജിഐ ജെയ്ൻ സിനിമയിലെ ഡെമി മൂറിന്റെ ലുക്കാണ് ജാദയ്ക്ക് എന്നായിരുന്നു പരിഹാസം.
ഈ പരാമർശത്തെ തുടർന്ന് മുഖം ചുളിക്കുന്ന ജാദയെയും വിഡിയോയില്‍ കാണാനാകും. റോക്കിന്റെ ഈ പരാമർശം ഭാര്യയെ വേദനിപ്പിച്ചു എന്ന് മനസ്സിലാക്കിയ വിൽ സ്മിത്ത് ഉടൻ ഇരിപ്പിടത്തില്‍നിന്നു ചാടി എഴുന്നേറ്റ് വേദിയിലെത്തുകയും ക്രിസിന്റെ മുഖത്തടിക്കുകയായിരുന്നു.
'നിന്റെ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയെക്കുറിച്ചു പറയരുതെന്ന്' ഇരിപ്പിടത്തില്‍ തിരിച്ചെത്തിയ ശേഷം വിൽ ഉറക്കെപ്പറയുകയും ചെയ്തു. എന്നാൽ സംഭവം സ്ക്രിപ്റ്റഡ് സ്കിറ്റ് ആണോ എന്നായിരുന്നു ആരാധകർ ആദ്യം സംശയിച്ചത്.
കഴിഞ്ഞ ദിവസം സംഭവത്തില്‍ നടന്‍ വില്‍ സ്മിത്ത് മാപ്പ് പറഞ്ഞു. അക്കാദമിയോടും സഹപ്രവര്‍ത്തകരോടും വില്‍ സ്മിത്ത് മാപ്പ് അന്നേ ദിവസം തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ചെയ്തത് തെറ്റാണെന്നും അതിരു കടന്നു പോയെന്നും എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണെന്നും വില്‍ സ്മിത്ത് തന്റെ പോസ്റ്റിൽ പറയുന്നു. ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും വില്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു. 1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications