കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ചപ്പല്‍ ചോര്‍ പാകിസ്താൻ'; അമേരിക്കയിലെ പാക് എംബസിക്കു മുന്നിൽ പ്രതിഷേധം

അമേരിക്കയിലെ ഇന്ത്യൻ വംശജരും ബലൂചിസ്ഥാൻ സ്വദേശികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: പാക് ജയിലിൽ തടവിൽ കഴിയുന്ന കുൽഭൂഷൻ ജാദവിന്റെ അമ്മയേയും ഭാര്യയേയും അപമാനിച്ച സംഭവത്തിൽ യുഎസിലെ പാകിസ്താൻ എബസിക്കു നേരെ പ്രതിഷേധം. അമേരിക്കയിലെ ഇന്ത്യൻ വംശജരും ബലൂചിസ്ഥാൻ സ്വദേശികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ChappalChorPakistan (ചെരുപ്പു കള്ളന്‍ പാകിസ്താന്‍ ) എന്ന ഹാഷ്ടാഗുമായാണ് പാകിസ്താന്‍ എംബസിക്ക് മുന്നില്‍ ചെരുപ്പുകളുമായി പ്രതിഷേധം നടത്തിയത്.

us

 പിറന്നാൾ ആഘോഷം ഉപേക്ഷിച്ച് ഉൻ, കാരണം ദാരിദ്ര്യം? ഉത്തരകൊറിയയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം പിറന്നാൾ ആഘോഷം ഉപേക്ഷിച്ച് ഉൻ, കാരണം ദാരിദ്ര്യം? ഉത്തരകൊറിയയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

2016 ഡിസംബർ 25 ന് ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവിനെ കാണാൻ അമ്മയും ഭാര്യയും പാകിസ്താനിലെത്തിയത്. പാക് അധികൃതരുടെ അനുവാദത്തോടെയാണ് ഇവർ പാകിസ്താനിലെത്തിയത്. എന്നാൽ ഇവർക്ക് ഇവിടെ നിന്ന് മേശം പെരുമാറ്റമാണ് ഉണ്ടായത്. ജാദലിന്റെ ഭാര്യയുടെ ചെരുപ്പിൽ രഹസ്യ ക്യാമറ ഉണ്ടെന്നു ആരോപിച്ച് കിസ്താന്‍ ഊരിമാറ്റിയിരുന്നു. പിന്നീട് ഇന തിരിച്ചു നൽകിയിരുന്നില്ല. പാക് നടപടിക്കെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

500 കൊടുത്താൽ ആധാര്‍ വിവരങ്ങൾ, 300 കൂടി നൽകിയാൽ സോഫ്റ്റ് വെയർ, വിവരങ്ങൾ പുറത്തുവിടുമെന്ന് ലേഖിക500 കൊടുത്താൽ ആധാര്‍ വിവരങ്ങൾ, 300 കൂടി നൽകിയാൽ സോഫ്റ്റ് വെയർ, വിവരങ്ങൾ പുറത്തുവിടുമെന്ന് ലേഖിക

അമ്മയേയും ഭാര്യയേയും അപമാനിച്ചു

അമ്മയേയും ഭാര്യയേയും അപമാനിച്ചു

അധികൃതരുടെ അനുവാദത്തോടെ പാകിസ്താനിലെത്തിയ ജാദവിന്റെ അമ്മയോടും ഭാര്യയേടും വളരെ മോശമായ അധികൃതർ പെരുമാറിയത്. സുരക്ഷയുടെ പേരു പറഞ്ഞായിരുന്നു ഇവരുടെ നേർക്ക് പാകിസ്താന്റെ ആക്രമണം. ജാദവിന്റെ ഭാര്യയുടെ താലിമാലയുൾപ്പെടെയുള്ള ആഭരണങ്ങൾ അഴിച്ചു വാങ്ങിരുന്നു. കൂടാതെ കൂടിക്കാഴ്ചയ്ക്കു മുമ്പ് അമ്മയുടെയും ഭാര്യയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചിരുന്നു.

വിമർശനവുമായി ഇന്ത്യ

വിമർശനവുമായി ഇന്ത്യ

ജാദവിന്റെ കുടുംബത്തിനുണ്ടായ അപമാനത്തിൽ പാകിസ്താനെതിരെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മ അവന്തിയുടെയും ഭാര്യ ചേതനയുടെയും മനുഷ്യാവകാശങ്ങള്‍ പാകിസ്താന്‍ നിരസിക്കുകയായിരുന്നെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൂടാതെ പാകിസ്താൻ അവരെ വിധവകളായി ചിത്രീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പാകിസ്താനിൽ ജാദവിന്റെ കുടുംബത്തിനുണ്ടായ അപമാനം 130 കോടി ജനങ്ങളോടുമുള്ള അപമാനമാണെന്നും അവര്‍ പറഞ്ഞു. മനുഷ്യത്വത്തിന്റെ പേരിലാണ് ജാദവിനെ തങ്ങളുടെ കുടുംബത്തെ കാണാൻ അനുവദിച്ചതെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ അവിടെ നടന്നത് മനുഷ്യവകാശ ലംഘനമാണെന്നും മന്ത്രി പറ‍ഞ്ഞു.

സംഭഷണം പുറത്തുവിട്ട് മാധ്യമങ്ങൾ

സംഭഷണം പുറത്തുവിട്ട് മാധ്യമങ്ങൾ

പാകിസ്താനെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ കുൽഭൂഷനും കുടുംബവു തമ്മിലുള്ള സംഭാഷണം പാക് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.താന്‍ മരണത്തെ ഭയപ്പെടുന്നില്ലെന്നും താന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം കുടുംബത്തോട് പറയുന്നുണ്ട്. സംഭാഷണങ്ങള്‍ പുറത്തുവിട്ട് തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പ്രതിരോധത്തിന്റെ ശക്തി കുറയ്ക്കാനാണ് പാകിസ്താന്റ ശ്രമമെന്നാണ് വിലയിരുത്തല്‍.

 ജാദവിന്റെ പുതിയ വിഡിയോ

ജാദവിന്റെ പുതിയ വിഡിയോ

കുൽഭൂഷൻ ജാദവിന്റെ പുതിയ വീഡിയോ പാകിസ്താൻ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. വീഡിയേയിൽ പാകിസ്തനെ പുകഴ്ത്തിയും ഇന്ത്യയെ താഴ്ത്തിയുമാണ് സംസാരിക്കുന്നത്. . ഡിസംബർ 25 ന് തന്നെ കാണാൻ ജയിലെത്തിയ അമ്മയെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർ ശകാരിച്ചെന്നും ജാദവ് വീഡിയേയിൽ പറയുന്നുണ്ട്. തന്നെ കാണാനെത്തിയ അവരുടെ മുഖത്ത് ഭയമുണ്ടായിരുന്നതായും ജദാവ് വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം തന്നെ കാണാൻ പാകിസ്താനിലെത്തിയ മാതാവിനോടും ഭാര്യയോടും മാന്യമായിട്ടാണ് പാകിസ്താൻ പെരുമാറിയത്. അതിൽ പാക് സർക്കാരിനോട് നന്ദി പറയുന്നുവെന്നും ജാദവ് പറഞ്ഞു. കുടുംബാംഗങ്ങളെ കാണാൻ സാധിച്ചതിൽ താൻ സന്തോഷവനാണെന്നും ജാദവ് കൂട്ടിച്ചേർത്തു.

English summary
A group of Indian-Americans and Balochs held a protest by the name 'Chappal Chor Pakistan' outside the Pakistan embassy here, over the misbehaviour meted out to former Indian Naval Officer Kulbhushan Jadhav's mother and wife.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X