കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട്: 2 റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ്

  • By Desk
Google Oneindia Malayalam News

യാങ്കൂണ്‍: മ്യാന്മര്‍ ഭരണകൂടം കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത് ജയിലിലടച്ച രണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ടര്‍മാരെ ഏഴു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. റോഹിംഗ്യന്‍ മുസ്്ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ വാ ലോണ്‍ (32), ക്യോ സോ ഊ (28) എന്നിവര്‍ക്കെതിരേയാണ് ശിക്ഷ വിധിച്ചത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

<strong>ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം... കര്‍ണാടകയില്‍ ഷര്‍ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്‍ത്ഥി</strong>ദാദയെ അനുസ്മരിപ്പിച്ച് ജയമാഘോഷം... കര്‍ണാടകയില്‍ ഷര്‍ട്ടൂരി ആഘോഷവുമായി ബിജെപി സ്ഥാനാര്‍ത്ഥി

യാങ്കോണിലെ ഇന്‍സെയിന്‍ ജയിലില്‍ കഴിയുകയാണ് ഇവര്‍. മ്യാന്മറിലെ പടിഞ്ഞാറന്‍ സ്റ്റേറ്റായ റാഖിനെയിലെ ഒരു ഗ്രാമത്തില്‍ കുട്ടികളടക്കം പത്ത് റോഹിംഗ്യന്‍ മുസ്്ലിംകളെ കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെയാണ് പത്രപ്രവര്‍ത്തകരെ മ്യാന്മര്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.റാഖൈനിലെ മൌങ്ഡോ ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സൈനിക നീക്കങ്ങളെകുറിച്ചുള്ള രേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

Myanmar

എന്നാല്‍ പോലിസ് ഏജന്റുമാര്‍ ഏതാനും പേപ്പറുകള്‍ ഇവരെ ഏല്‍പ്പിക്കുകയും നിമിഷങ്ങള്‍ക്കകം പോലിസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇക്കാര്യം പോലിസുകാരനായ ഒരു സാക്ഷി തന്നെ വിചാരണവേളയില്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍ ഇയാളെ സേനാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വര്‍ഷത്തെ ജയിലിന് ശിക്ഷിച്ചിരിക്കുകയാണ് കോടതി.

പോലിസ് ഓഫീസറുടെ കുടുംബത്തെ പോലിസ് പാര്‍പ്പിട സമുച്ഛയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി മ്യാന്‍മര്‍ കോടതി ഇവരുടെ ജാമ്യാപേക്ഷ നേരത്തേ നിരസിച്ചിരുന്നു. മ്യാന്മറിലെ പത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ആഗോള ശ്രദ്ധയാകര്‍ഷിച്ച കേസാണിത്. യു.എന്‍ ഉള്‍പ്പെടെ മ്യാന്‍മറിന്റെ അറസ്റ്റിനെതിരേ രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് കൊളോണിയന്‍ കാലഘട്ടത്തെ നിയമം മുന്‍നിര്‍ത്തി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നും അവരെ വിട്ടയക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Myanmar court sentences Reuters reporters to seven years in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X