കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ കൂട്ട അറസ്റ്റ്; 44 ജയ്ഷ് നേതാക്കള്‍ പിടിയില്‍, മസൂദ് അസറിന്റെ സഹോദരനും

Google Oneindia Malayalam News

ഇസ്ലാമാബാദ്/ദില്ലി: ഇനിയൊരു ആക്രമണം ഇന്ത്യയ്‌ക്കെതിരെയുണ്ടായാല്‍ എന്തുനടപടിക്കും മടിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പാകിസ്താന്‍ തീവ്രവാദികള്‍ക്കെതിരെ നടപടി ശക്തമാക്കി. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനയുടെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്തു.

സംഘടനാ നേതാവ് മസൂദ് അസറിന്റെ സഹോദരനും മകനും ഉള്‍പ്പെടെ 44 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് പാകിസ്താന്‍ തീവ്രവാദികള്‍ക്കെതിരെ നടപടിയെടുത്തത്. ഇന്ത്യ നയതന്ത്ര തലത്തില്‍ നടത്തിയ നീക്കങ്ങളുടെ വിജയം കൂടിയാണിത്. ഇനിയും കൂടുതല്‍ പേരെ പാകിസ്താന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന....

 മുഫ്തി അബ്ദുല്‍ റഊഫ്

മുഫ്തി അബ്ദുല്‍ റഊഫ്

മസൂദ് അസറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫ് ഉള്‍പ്പെടെയുള്ളവരെയാണ് പാകിസ്താന്‍ കരുതല്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 44 നേതാക്കളാണ് തടവിലുള്ളത്. പാകിസ്താന്‍ ആഭ്യന്തര സഹമന്ത്രി ഷഹ്രയാര്‍ ഖാന്‍ അഫ്രീദിയാണ് ഇക്കാര്യം പരസ്യമാക്കിയത്.

ഇന്ത്യയുടെ കടുത്ത സമ്മര്‍ദ്ദം

ഇന്ത്യയുടെ കടുത്ത സമ്മര്‍ദ്ദം

ഇന്ത്യയുടെ കടുത്ത സമ്മര്‍ദ്ദമാണ് പാകിസ്താനെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യ നയതന്ത്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. അമേരിക്കയുമായും മറ്റു വന്‍ ശക്തി രാജ്യങ്ങളുമായും ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് പാകിസ്താന്‍ അറസ്റ്റ് തുടങ്ങിയത്.

മന്ത്രിയുടെ വിശദീകരണം

മന്ത്രിയുടെ വിശദീകരണം

എന്നാല്‍ യാതൊരു സമ്മര്‍ദ്ദവും കാരണമല്ല 44 പേരെ അറസ്റ്റ് ചെയ്തതെന്ന പാകിസ്താന്‍ ആഭ്യന്തര സഹമന്ത്രി പറഞ്ഞു. ഹമ്മദ് അസ്ഹറും അറസ്റ്റിലായിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദിലെ പ്രധാനിയാണ് ഹമ്മദ് അസ്ഹര്‍. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അറസ്റ്റെന്നും പാക് മന്ത്രി വിശദീകരിച്ചു.

മസൂദുമായി ബന്ധമുള്ളവര്‍

മസൂദുമായി ബന്ധമുള്ളവര്‍

മസൂദ് അസ്ഹറുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായത്. ഇയാളുടെ ബന്ധുക്കളും ഇതില്‍പ്പെടും. അടുത്ത ശിഷ്യന്‍മാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താന്‍ ദേശീയ സുരക്ഷാ സമിതിയുടെ തീരുമാന പ്രകാരമാണ് അറസ്റ്റെന്നും ഇനിയും അറസ്റ്റുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

ഇനിയും ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണമുണ്ടായാല്‍ എല്ലാ നടപടികളും പാകിസ്താനെതിരെ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഭീകര കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പാകിസ്താന്‍ ശക്തമായ നടപടിയെടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെയാണ് 44 പേരെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പാക് മന്ത്രി വെളിപ്പെടുത്തിയത്.

യുപിയില്‍ മൂന്ന് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം; 65 സീറ്റില്‍ മല്‍സരിക്കും, നിലപാട് മാറ്റി പ്രിയങ്കയുപിയില്‍ മൂന്ന് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം; 65 സീറ്റില്‍ മല്‍സരിക്കും, നിലപാട് മാറ്റി പ്രിയങ്ക

English summary
Jaish Chief Masood Azhar's Brother Taken In Preventive Custody By Pak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X