ജെയ്ഷെ തലവനെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പാക് മന്ത്രി, ഇത് സത്യമാണോ?
ലാഹോര്‍: പത്താന്‍കോട് ഭീകരാക്രമണത്തിന് സൂത്രധാരനെന്നു കരുതപ്പെടുന്ന ജെയ്ഷെ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി പാകിസ്ഥാന് മന്ത്രിയുടെ വെളിപ്പെടുത്തല്‍. പഞ്ചാബ് പ്രവശ്യ നിയമ മന്ത്രി റാണ സനാവുല്ലയാണ് ഇക്കാര്യം സ്ഥരീകരിച്ചത്. എന്നാല്‍ അസ്ഹറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പോലീസ് തീവ്രവാദ വിരുദ്ധ വിഭാഗം അദ്ദേഹത്തെ സംരക്ഷിത തടങ്കലില്‍ വയ്ക്കുക മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
ഇതേസമയം അസ്ഹറിനെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിക്കാന്‍ പാകിസ്ഥാന് സര്‍ക്കാര്‍ നേരത്തെ തയാറായിരുന്നില്ല. പത്താന്‍കോട് ആക്രണവുമായി ബന്ധപ്പൊട്ടാണ് ഇയാളെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ വ്യോമസേനാ കേന്ദ്രം ആക്രമിച്ചതില്‍ പങ്കുണ്ടെന്ന കാര്യം വ്യക്തമായാല്‍ അറസ്റ്റ് ചെയ്യുമെന്നും റാണ വ്യക്തമാക്കി.

ജെയ്ഷെ ഇ മുഹമ്മദ് തലവലനായ മൗലാന മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തതായി വിവരമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത പാകിസ്ഥാനും നിഷേധിച്ചിരുന്നു.
ഇത്തരമൊരു അറസ്റ്റിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന മാത്രമാണുള്ളതെന്നും പാക് വിദേശകാര്യമന്ത്രാലയ വക്താവ് ഖാസി ഖലീലുള്ള ഇസ്ലാമാബാദില് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസ്ഹര്‍ കസ്ററഡിയിലുണ്ടെന്നാ പാക് മന്ത്രി വിശദമാക്കുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications