കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്‌ഷെ തലവനെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പാക് മന്ത്രി, ഇത് സത്യമാണോ?

  • By Siniya
Google Oneindia Malayalam News

ലാഹോര്‍: പത്താന്‍കോട് ഭീകരാക്രമണത്തിന് സൂത്രധാരനെന്നു കരുതപ്പെടുന്ന ജെയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി പാകിസ്ഥാന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍. പഞ്ചാബ് പ്രവശ്യ നിയമ മന്ത്രി റാണ സനാവുല്ലയാണ് ഇക്കാര്യം സ്ഥരീകരിച്ചത്. എന്നാല്‍ അസ്ഹറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് പോലീസ് തീവ്രവാദ വിരുദ്ധ വിഭാഗം അദ്ദേഹത്തെ സംരക്ഷിത തടങ്കലില്‍ വയ്ക്കുക മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

ഇതേസമയം അസ്ഹറിനെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ തയാറായിരുന്നില്ല. പത്താന്‍കോട് ആക്രണവുമായി ബന്ധപ്പൊട്ടാണ് ഇയാളെയും കൂട്ടാളികളെയും കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ വ്യോമസേനാ കേന്ദ്രം ആക്രമിച്ചതില്‍ പങ്കുണ്ടെന്ന കാര്യം വ്യക്തമായാല്‍ അറസ്റ്റ് ചെയ്യുമെന്നും റാണ വ്യക്തമാക്കി.

maulana.

ജെയ്‌ഷെ ഇ മുഹമ്മദ് തലവലനായ മൗലാന മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്തതായി വിവരമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഈ വാര്‍ത്ത പാകിസ്ഥാനും നിഷേധിച്ചിരുന്നു.

ഇത്തരമൊരു അറസ്റ്റിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന മാത്രമാണുള്ളതെന്നും പാക് വിദേശകാര്യമന്ത്രാലയ വക്താവ് ഖാസി ഖലീലുള്ള ഇസ്ലാമാബാദില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസ്ഹര്‍ കസ്‌ററഡിയിലുണ്ടെന്നാ പാക് മന്ത്രി വിശദമാക്കുന്നത്.

English summary
jaish e muhammad masood ashar pakistan pathankot attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X