ജലീല്‍ ക്യാഷ് ആന്‍ഡ് ക്യാരി ഹോള്‍സൈല്‍ സിറ്റിയില്‍ 10 കോടി നിക്ഷേപം നടത്തുന്നു
ദുബായ്: ഭക്ഷ്യ-ഉപഭോക്തൃ വിപണരംഗത്തെ അതികായരായ ജലീല്‍ ഹോള്‍ഡിങ്സിന്റെ മൊത്തവിതരണ ശ്രിംഖലയായ ജലീല്‍ ക്യാഷ് ആന്‍ഡ് ക്യാരി പത്തുകോടി ദിര്‍ഹം ചെലവിട്ടു ദുബായ് ഹോള്‍സൈല്‍ സിറ്റിയില്‍ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഔട്ട്‌ലെറ്റ് നിര്‍മിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ മൊത്തവിതരണ വ്യാപാര കേന്ദ്രമായിരിക്കും ദുബായ് ഹോള്‍സൈല്‍ സിറ്റി. ഇതു സംബന്ധിച്ച് ജലീല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ സമീര്‍ മുഹമ്മദും ഹോള്‍സൈല്‍ സിറ്റി സി.ഇ.ഒ എന്നിവര്‍ കരാറില്‍ ഒപ്പു വച്ചു. ദുബായ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സി.ഒ.ഒ. സഊദ് അബു അല്‍ ഷവാറബ് ചടങ്ങില്‍ പങ്കെടുത്തു.
മൂന്നു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ മൊത്തവിതരണ യൂണിറ്റ് ആയിരിക്കും ഇതെന്ന് സമീര്‍ മുഹമ്മദ് പറഞ്ഞു. 250 പേര്‍ക്ക് പുതിയ തൊഴില്‍ നല്‍കാനും ഈ പദ്ധതി വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2009 അവസാനം ഔട്‌ലെറ്റിന് തുടക്കമാവും.

ഈ പദ്ധതി ഗള്‍ഫ് മേഖലയിലെ തങ്ങളുടെ ഭക്ഷ്യഉത്പന്ന വ്യാപാര രംഗത്തെ ഉന്നത നില മെച്ചപ്പെടുത്താനും മികച്ച സേവനവും വിതരണ സംവിധാനലും ഉറപ്പു വരുത്താനും കഴിയുമെന്ന് സമീര്‍ കൂട്ടിചേര്‍ത്തു. നിലവില്‍ ജലീല്‍ ക്യാഷ് ആന്‍ഡ് ക്യാരിക്ക് 8 ഔട്‌ലെറ്റുകള്‍ യു.എ.ഇയുടെ വിവിധ എമിറേറ്റ്കളില്‍ ഉണ്ട്. ഒന്‍പതാമത്തെ ഔട്‌ലെറ്റ് ഈ വര്‍്ഷം അവസാനം പ്രവര്‍ത്തനമാകും.












Click it and Unblock the Notifications