കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുമാരനെതിരെ ഞെട്ടിക്കുന്ന വിവരം പുറത്ത്... ഇനി നോക്കിനില്‍ക്കാന്‍ അമേരിയ്ക്കക്ക് ആവില്ല

Google Oneindia Malayalam News

Recommended Video

cmsvideo
സൽമാൻ രാജകുമാരനെതിരെ അമേരിക്ക

വാഷിങ്ടണ്‍: മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ അമേരിക്ക കര്‍ശന നടപടികള്‍ക്ക് ഒരുങ്ങിയേക്കും എന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര്‍ദ്ദം ഏറിക്കൊണ്ടിരിക്കുകയാണ്.

ഖഷോഗിയെ സംബന്ധിച്ച് വന്ന പുതിയ വിവരങ്ങള്‍ ആണ് ഇതിന് കാരണം. സൗദിയിലേക്ക് തിരിച്ച് വന്നില്ലെങ്കില്‍ ഖഷോഗിയെ വെടിവച്ച് കൊല്ലും എന്ന് സല്‍മാന്‍ രാജകുമാര്‍ പറഞ്ഞിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

എന്തായാലും കഴിഞ്ഞ ഒക്ടോബര്‍ 2 ന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. ഇക്കാര്യത്തില്‍ സൗദി ആദ്യം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത് എങ്കിലും ഒടുവില്‍ കൊലപാതകം സമ്മതിക്കേണ്ടി വന്നിരുന്നു. അമേരിക്കയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ആകെ ഉലയ്ക്കുന്ന വലിയ പ്രശ്‌നമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു.

ട്രംപിന് അന്ത്യശാസനം

ട്രംപിന് അന്ത്യശാസനം

സൗദിയ്‌ക്കെതിരെ കര്‍ശന നടപടി എടുക്കണം എന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ട്രംപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കിരീടാവകാശിയായ മുഹമ്മദ് രാജകുമാരന്‍ തന്നെ ആണോ ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടത് എന്ന് ഉറപ്പിക്കണം എന്നാണ് ട്രംപിന് അന്ത്യശാസനം നല്‍കിയിട്ടുള്ളത്.

രണ്ട് വര്‍ഷം മുമ്പ്

രണ്ട് വര്‍ഷം മുമ്പ്

അമേരിക്കയില്‍ നിന്ന് ഖഷോഗി സൗദിയിലേക്ക് തിരിച്ചുവന്നില്ലെങ്കില്‍ വെടിവച്ച് കൊല്ലും എന്ന രീതിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചത്.

സംശയങ്ങള്‍ വരാന്‍

സംശയങ്ങള്‍ വരാന്‍

ഖഷോഗിയുടെ തിരോധാനത്തില്‍ ആദ്യം മുതലേ സംശയിച്ചിരുന്നത് സൗദിയെ തന്നെ ആയിരുന്നു. എന്നാല്‍ തുടക്കത്തില്‍ അവര്‍ ഇതെല്ല്ാം നിഷേധിക്കുകയായിരുന്നു. ഒടുവില്‍ എംബസ്സിയ്ക്കുള്ളില്‍ വച്ച് ഒരു സംഘം ഖഷോഗിയെ വധിച്ചു എന്ന് സൗദി തന്നെ സമ്മതിച്ചു.

രാജകുമാരന് പങ്കില്ല

രാജകുമാരന് പങ്കില്ല

ഖഷോഗിയുടെ കൊലപാതകം അംഗീകരിച്ചെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെന്ന് വ്യക്തമാക്കാന്‍ സൗദി അറേബ്യ തയ്യാറായിരുന്നില്ല. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് കൊലപാതകവുമായി ഒരു ബന്ധവും ഇല്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ആ വിശദീകരണം ആണ് ഇപ്പോഴത്തെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്.

കടുത്ത നടപടികള്‍

കടുത്ത നടപടികള്‍

സൗദി അറേബ്യയ്‌ക്കെതിരെ അമേരിക്ക കടുത്ത നടപടികള്‍ക്കാണ് മുതിരുന്നത് എന്നാണ് വിവരങ്ങള്‍. സൗദിയുമായുള്ള ആയുധക്കച്ചവടം വെട്ടിക്കുറയ്ക്കാന്‍ കഴിഞ്ഞ ദിവസം സെനറ്റര്‍മാരുടെ സംഘം നിര്‍ദ്ദേശം വച്ചിരുന്നു. ഇത് സൗദിയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെ ആണ്.

കൂടുതല്‍ കര്‍ക്കശം

കൂടുതല്‍ കര്‍ക്കശം

ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തണം എന്ന കര്‍ശനമായ ആവശ്യവും ബില്ലില്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ സൗദിയിലെ മനുഷ്യാവകാശ വിഷയങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടും ആവശ്യപ്പെടുന്നുണ്ട്. യമന്‍ യുദ്ധത്തില്‍ സൗദി സ്വീകരിച്ച നിലപാടുകളും ചോദ്യം ചെയ്യപ്പെടും.

ട്രംപിന്റെ പിന്തുണ

ട്രംപിന്റെ പിന്തുണ

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും, മുഹമ്മദ് രാജകുമാരന് പിന്തുണ നല്‍കുന്ന നിലപാടാണ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നത്. ആയുധ കച്ചവടം മാത്രമല്ല ഇതിന് കാരണം. പശ്ചിമേഷ്യയില്‍ ഇറാനെതിരെ പിടിച്ചുനില്‍ക്കാന്‍ അമേരിയ്ക്കക്ക് സൗദിയുടെ പിന്തുണ അത്യാവശ്യമാണ്.

English summary
Saudi Crown Prince Threatened To Use "Bullet" On Jamal Khashoggi: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X