കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമാല്‍ ഖഷഗ്ജി വധം; സൗദി കിരീടവകാശിയെ പ്രതിക്കൂട്ടിലാക്കി അമേരിക്ക, അന്വേഷണ റിപ്പോര്‍ട്ട്

Google Oneindia Malayalam News

വാഷിങ്ടണ്‍: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന് അറിവുണ്ടായിരുന്നുവെന്ന് അമേരിക്കന്‍ അന്വേഷണ സംഘം. ബിന്‍ സല്‍മാന്റെ അനുമതിയോടെയാണ് കൊലപാതകം നടന്നത് എന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും. റിപ്പോര്‍ട്ട് സംബന്ധിച്ച് വ്യക്തമായി അറിയുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

1

സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു ജമാല്‍ ഖഷഗ്ജി. വാഷിങ്ടണ്‍ പോസ്റ്റില്‍ പതിവായി ലേഖനം എഴുതിയിരുന്നു. സൗദി ഭരണകൂടത്തെ വിമര്‍ശിച്ചായിരുന്നു പല ലേഖനങ്ങളും. 2018 ഒക്ടോബറിലാണ് തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍ വച്ച് ഖഷഗ്ജി കൊല്ലപ്പെട്ടത്. വിവാഹ രേഖ ശരിപ്പെടുത്താന്‍ പ്രതിശ്രുത വധുവുമായി കോണ്‍സുലേറ്റിലെത്തിയതായിരുന്നു അദ്ദേഹം. കോണ്‍സുലേറ്റിന് അകത്തേക്ക് പോയ ഖഷഗ്ജി പിന്നീട് തിരിച്ചുവന്നില്ല. പുറത്ത് കാത്ത് നിന്ന പ്രതിശ്രുത വധു വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് തുര്‍ക്കി അന്വേഷണം തുടങ്ങിയത്. സൗദി ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു തുര്‍ക്കിയുടെ കണ്ടെത്തലും.

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

സംഭവം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് പുറത്തുവിടാനൊരുങ്ങുന്നത്. സിഐഎ, മറ്റു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എന്നിവരില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സൗദിയുമായുള്ള ബന്ധം തകരുമോ എന്ന സംശയമുള്ളതിനാല്‍ അമേരിക്ക റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍.

സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി രാജാവ് സല്‍മാനുമായി വ്യാഴാഴ്ച ടെലിഫോണില്‍ സംസാരിച്ചു. പ്രദേശിക വിഷയങ്ങളും യമന്‍ യുദ്ധവുമെല്ലാം ഇരുനേതാക്കളും ചര്‍ച്ച ചെയ്തുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ല എന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ അറിയിച്ചത്. ചില ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് സൗദി കേസെടുത്തിരുന്നു. ഇവരെ വിചാരണയ്ക്ക് ശേഷം സൗദി ശിക്ഷിക്കുകയും ചെയ്തു.

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
Jamal Khashoggi Murder; US Finding against Saudi Crown Prince- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X