സൗദി പ്രമുഖന്‍ ജമാല്‍ എവിടെ? കോണ്‍സുലേറ്റില്‍ വന്ന ശേഷം എന്തുപറ്റി, ബിബിസി റിപ്പോര്‍ട്ട് ഇങ്ങനെ...

അങ്കാറ: സൗദി അറേബ്യയിലെ പ്രമുഖ എഴുത്തുകാരനാണ് ജമാല്‍ ഖഷോഗി. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ കാണാനില്ല. തുര്‍ക്കിയില്‍ വച്ചാണ് കാണാതായത്. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ജമാല്‍ പോയിരുന്നുവെന്ന് തുര്‍ക്കി പോലീസ് പറയുന്നു. പിന്നീട് എന്ത് സംഭവിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം.

തുര്‍ക്കി ഭരണകൂടവും പോലീസും ചില സൂചനകള്‍ നല്‍കുന്നുണ്ട്. സൗദി അറേബ്യയുടെ ചില നയങ്ങളെ വിമര്‍ശിക്കുന്ന വ്യക്തിയാണ് ജമാല്‍. തുര്‍ക്കിയിലെത്തിയ ശേഷം അദ്ദേഹത്തിന് എന്തുസംഭവിച്ചു എന്ന ചോദ്യത്തിന് മറുപടി തേടിയ ബിബിസിക്ക് പോലീസില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ....

ആരാണ് ജമാല്‍ ഖഷോഗി

ആരാണ് ജമാല്‍ ഖഷോഗി

സൗദിയിലെ പ്രമുഖ എഴുത്തുകാരനാണ് ജമാല്‍ ഖഷോഗി. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല. ജമാല്‍ എവിടെ എന്ന ചോദ്യത്തിന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി ആശങ്കപ്പെടുത്തുന്നതാണ്. ജമാല്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബിബിസി റിപ്പോര്‍ട്ട്

ബിബിസി റിപ്പോര്‍ട്ട്

ജമാലിനെ കാണാനില്ലെന്ന വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയത്. കോണ്‍സുലേറ്റില്‍ അദ്ദേഹം പോയിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ അവിടെ വച്ച് കൊല്ലപ്പെട്ടുവെന്നാണ് മനസിലാകുന്നതെന്നും ഉദ്യോഗസ്ഥര്‍ ബിബിസിയോട് പറഞ്ഞു.

നിഷേധിച്ച് സൗദി

നിഷേധിച്ച് സൗദി

സൗദി അറേബ്യന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചു. ജമാലിനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് സൗദി പ്രതികരിച്ചു. വാഷിങ്ടണ്‍ പോസ്റ്റില്‍ ലേഖനം വന്നതിന് പിന്നാലെയാണ് ജമാലിനെ കാണാതായത്. പിന്നീട് കൊല്ലപ്പെട്ടുവെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. വ്യക്തമായ തെളിവ് ലഭിച്ചുവെന്നാണ് തുര്‍ക്കി ഭരണകക്ഷിയായ എകെ പാര്‍ട്ടി നേതാവ് സിഎന്‍എന്‍ ചാനലിനോട് പറഞ്ഞത്.

തെളിവ് എവിടെ?

തെളിവ് എവിടെ?

ജമാല്‍ കൊല്ലപ്പെട്ടതിന് യാതൊരു തെളിവും തുര്‍ക്കി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ അങ്ങനെ പറയുകയും ചെയ്യുന്നു. തുര്‍ക്കിക്കാരി ഹാറ്റിജ് ജെന്‍ഗിസുമായി പ്രണയത്തിലാണ് ജമാല്‍. ആദ്യഭാര്യയെ അദ്ദേഹം വിവാഹമോചനം നടത്തി. ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ലഭിക്കാനാണ് കോണ്‍സുലേറ്റില്‍ പോയത്.

11 മണിക്കൂര്‍ കാത്തിരുന്നു

11 മണിക്കൂര്‍ കാത്തിരുന്നു

ഹാറ്റിജ് ജെന്‍ഗിസിനോടൊപ്പമാണ് ജമാല്‍ കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജിനെ പുറത്തുനിര്‍ത്തി ജമാല്‍ കോണ്‍സുലേറ്റിന് അകത്തേക്ക് കയറിപ്പോയി. പിന്നീട് തിരിച്ചുവന്നില്ല. 11 മണിക്കൂര്‍ ഹാറ്റിജ് കോണ്‍സുലേറ്റിന് പുറത്ത് കാത്തിരുന്നു. പിന്നീട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല.

സംശയകരമായ നീക്കം

സംശയകരമായ നീക്കം

കോണ്‍സുലേറ്റില്‍ എത്തിയ ശേഷം ചില സംശയകരമായ നീക്കം നടന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ജമാലിന്റെ മൊബൈല്‍ ഫോണ്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്രെ. ഈ വേളയില്‍ ജമാല്‍ ഹാറ്റിജുമായി സംസാരിച്ചു. താന്‍ തിരിച്ചുവന്നില്ലെങ്കില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കില്ല

കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കില്ല

ജമാല്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് താന്‍ വിശ്വസിക്കില്ലെന്ന് ഹാറ്റിജ് പറഞ്ഞു. അതൊരിക്കലുമുണ്ടാകില്ലെന്ന് അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ജമാലിന്റെ ഫോട്ടോയും ഹാറ്റിജ് ട്വിറ്ററില്‍ പങ്കുവച്ചു. റിപ്പോര്‍ട്ട് വിശ്വസിക്കുന്നില്ലെന്നും അന്വേഷണ സംഘം ഔദ്യോഗികമായി ഇക്കാര്യം പറയട്ടെ എന്നുമാണ് ഹാറ്റിജ് പ്രതികരിച്ചത്.

ഉദ്യോഗസ്ഥര്‍ പറയുന്നത്

ഉദ്യോഗസ്ഥര്‍ പറയുന്നത്

തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ... ജമാല്‍ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടു. മൃതദേഹം നീക്കം ചെയ്തുവെന്നാണ് കരുതുന്നത്. 15 അംഗ സംഘമാണ് കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച കോണ്‍സുലേറ്റില്‍ എത്തിയ സംഘം അന്നുതന്നെ സൗദിയിലേക്ക് മടങ്ങിയെന്നും തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറയുന്നു.

പരിശോധന വ്യാപകം

പരിശോധന വ്യാപകം

കോണ്‍സുലേറ്റിന് സുരക്ഷ ഒരുക്കുന്നത് തുര്‍ക്കി ഉദ്യോഗസ്ഥരാണ്. അവര്‍ സെക്യൂരിറ്റി ക്യാമറകള്‍ പരിശോധിച്ചു. ജമാല്‍ തിരിച്ചുപോകുന്നത് ക്യാമറിയല്‍ കാണുന്നില്ല. അകത്തേക്ക് പോകുന്നത് കാണുന്നുമുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരുടെ കാറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതെല്ലാം ദൃശ്യങ്ങളിലുണ്ട്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

സൗദി പറയുന്നത്

സൗദി പറയുന്നത്

എന്നാല്‍ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടുവെന്ന ആരോപണം സൗദി അറേബ്യ നിഷേധിച്ചു. കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കയറാം. അവിടെ ജമാല്‍ ഉണ്ടോ എന്ന് പരിശോധിക്കാമെന്നും സൗദി അറിയിച്ചു. കോണ്‍സുലേറ്റ് ഓഫീസില്‍ തുര്‍ക്കി ഉദ്യോഗസ്ഥര്‍ക്ക് കയറി പരിശോധിക്കാമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. തങ്ങള്‍ ഒന്നും മറക്കുന്നില്ലെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദിയെ വിമര്‍ശിക്കുന്ന വ്യക്തി

സൗദിയെ വിമര്‍ശിക്കുന്ന വ്യക്തി

ജമാല്‍ കോണ്‍സുലേറ്റില്‍ വന്നിരുന്നു. അല്‍പ്പ സമയത്തിന് ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തുവെന്ന് സൗദി വിശദീകരിച്ചു. ജമാല്‍ എവിടെ എന്നറിയാന്‍ സൗദിയും ശ്രമിക്കുകയാണ്. ആദ്യം അക്കാര്യം അറിയുകയാണ് വേണ്ടതെന്നും സൗദി കിരീടവകാശി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളവേഴ്‌സുള്ള വ്യക്തിയാണ് ജമാല്‍. സൗദി ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+