കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റാനിക് സംഗീത സംവിധായകന്‍ വിമാനാപകടത്തില്‍ മരിച്ചു, പറക്കാനുള്ള മോഹം ജീവനെടുത്തു

Google Oneindia Malayalam News

ലോസ് ആഞ്ജലിസ്: ടൈറ്റാനിക്ക് സിനിമയ്ക്ക് സംഗീതമൊരുക്കിയ സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ (61) വിമാന അപകടത്തില്‍ മരിച്ചു. ഹോണര്‍ പറത്തിയെ ചെറു വിമാനം അപകടത്തില്‍പ്പെട്ടാണ് മരണം . ഏറെ ജനപ്രീതി നേടിയ ടൈറ്റാനിക്കിലെ ഗാനങ്ങളും അതിമനോഹരമായിരുന്നു .

തിങ്കളാഴ്ച രാവിലെ സാന്താ ബാര്‍ബറയില്‍ വച്ചാണ് ഹോണര്‍ പറത്തിയ ചെറുവിമാനം അപകടത്തില്‍പ്പെട്ടത്. പറക്കല്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഹോണറിന് സ്വന്തമായി അഞ്ച് ചെറുയാത്രാ വിമാനങ്ങളുണ്ട് .

James Horner

ടൈറ്റാനിക്കിന് രണ്ട് ഓസ്‌ക്കര്‍ അവാര്‍ഡുകളാണ് ഹോണറിന് ലഭിച്ചത്. പത്തോളം ഓസ്‌ക്കര്‍ നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. ടൈറ്റാനിക്കില്‍ സെലിന്‍ ഡിയോണ്‍ പാടിയ മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനത്തിന് സംഗീതം നല്‍കിയതിന് പുറമെ ആ ഗാനത്തിന്റെ രചനയിലും ഹോണര്‍ പങ്കാളിയായിരുന്നു .

ഫീല്‍ഡ് ഓഫ് ഡ്രീസം, ബ്രേവ് ഹാര്‍ട്ട് , അപ്പോളോ, ഗ്‌ളോറി, അവതാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ഉള്‍പ്പടെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് ഹോണര്‍ സംഗീത സംവിധാനം നല്‍കി . മൂന്നോളം ചിത്രങ്ങളാണ് ഹോണറിന്റെ സംഗീത സംവിധാനത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങുന്നത് .

English summary
James Horner: Oscar-winning Titanic composer dies in crash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X