കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ജമ്മു കശ്മീര്‍ മധ്യസ്ഥ വാഗ്ദാനം ഇനി 'മേശപ്പുറത്ത് ഇല്ല': ഇന്ത്യയുടെ യുഎസ് ദൂതന്‍

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കശ്മീരിനെക്കുറിച്ചുള്ള മധ്യസ്ഥത വാഗ്ദാനം മേലില്‍ മുന്നോട്ട് വെക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഉന്നത നയതന്ത്രജ്ഞന്‍ പറഞ്ഞു. കശ്മീരിനെക്കുറിച്ചുള്ള അമേരിക്കയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നയം മധ്യസ്ഥമല്ലെന്നും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല പറഞ്ഞു. ജമ്മു കശ്മീരില്‍ മധ്യസ്ഥത വഹിക്കാനുള്ള തന്റെ വാഗ്ദാനം ഇന്ത്യയും പാകിസ്താനും സ്വീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥത വാഗ്ദാനം ഇന്ത്യ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ അത് ഇനി മേശപ്പുറത്ത് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസ് ആസ്ഥാനമായുള്ള വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രിംഗ്ല അഭിപ്രായം വ്യക്തമാക്കിയത്.

മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്മൃതദേഹങ്ങളും, കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും ഡോക്ടറേ..; കവളപ്പാറയിലെ അനുഭവം -കുറിപ്പ്

ജൂലൈ 22 ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള വൈറ്റ് ഹൗസില്‍ നടന്ന സംയുക്ത മാധ്യമപരിപാടിയില്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയെ അമ്പരപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ വിഷയത്തില്‍ തന്നോട് മധ്യസ്ഥത / വ്യവഹാരം തേടിയെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. പ്രധാനമന്ത്രി മോദി അമേരിക്കന്‍ പ്രസിഡന്റിനോട് അത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്നും എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷിയായ ഇസ്ലാമാബാദുമായി പരിഹരിക്കേണ്ടതുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഒരാഴ്ചയ്ക്ക് ശേഷം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും താല്‍പ്പര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇടപെടുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. കശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടത് ഇന്ത്യയും പാകിസ്ഥാനും ആണെന്നും എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ രണ്ട് ദക്ഷിണേഷ്യന്‍ അയല്‍ക്കാര്‍ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഏത് ചര്‍ച്ചയും ആവശ്യമെങ്കില്‍ പാകിസ്താനുമായി മാത്രമേ ഉണ്ടാകൂ എന്ന് ഇന്ത്യ അമേരിക്കയോട് വ്യക്തമാക്കി.

donald-trump-

കശ്മീര്‍ സംബന്ധിച്ച അമേരിക്കയുടെ നയം ഒരു മധ്യസ്ഥതയല്ലെന്നും കശ്മീര്‍ ഉള്‍പ്പെടെയുള്ള ഉഭയകക്ഷി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദക്ഷിണേഷ്യന്‍ അയല്‍ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശ്രീംഗ്ല പറഞ്ഞു. ''അമേരിക്കയുടെ ദീര്‍ഘകാല നയമാണ് അത്,'' അമേരിക്കയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നയത്തെ പരാമര്‍ശിക്കുന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളും ഒപ്പുവച്ച സിംല കരാറും ലാഹോര്‍ പ്രഖ്യാപനവും പ്രകാരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും അംബാസഡര്‍ പറഞ്ഞു. ''അതിനാല്‍, ഇത് മൂന്നാം കക്ഷികളുമായി പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമല്ല. പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയ കാര്യമാണിതെന്ന് ഞാന്‍ കരുതുന്നു,'' ശ്രീംഗ്ല പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് നേരിട്ടുള്ള സംഭാഷണം നടത്തണമെന്നും കശ്മീര്‍ നയത്തില്‍ ഒരു മാറ്റവുമില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

English summary
Jammu Kashmir: Donals Trump's mediation offer not on table,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X