എയര്‍ ഹോസ്റ്റസുമാര്‍ പണമുണ്ടാക്കുന്നത് കിടക്കപങ്കിട്ട്
ടോക്യോ: ജോലി പേരുകേട്ടതാണെങ്കിലും ജപ്പാനിലെ എയര്‍ ഹോസ്റ്റസുമാര്‍ക്ക് തുച്ഛമായ ശമ്പളം മാത്രമാണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീളുന്ന ജോലിക്ക് മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളില്‍ ജോലിചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ ശമ്പളം മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് എയര്‍ ഹോസ്റ്റസുമാര്‍ പറയുന്നു.
2004ല്‍ ശരാശരി 28,000 പൗണ്ട് (26 ലക്ഷം രൂപ) ആയിരുന്നു പ്രതിവര്‍ഷ ശമ്പളമെങ്കില്‍ 2013 ആയപ്പോഴേയ്ക്കും 22,000 പൗണ്ട് (21 ലക്ഷം രൂപ) ആയി കുറഞ്ഞെന്ന് ഒരു മാധ്യമം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജീവിതച്ചെലവ് താരതമ്യേന ഉയര്‍ന്ന എയര്‍ ഹോസ്റ്റസുമാര്‍ക്ക് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഈ പണം മതിയാകുന്നില്ലെന്നാണ് പരാതി.

ശമ്പളം കുറഞ്ഞതോടെ പണം സമ്പാദിക്കാന്‍ മറ്റു വഴികള്‍ തേടുന്നവരാണ് ഭൂരിപക്ഷം എയര്‍ ഹോസ്റ്റസുമാരുമെന്ന് പറയുന്നു. ബാറുകളില്‍ മദ്യം വിളമ്പാല്‍ മുതല്‍ വന്‍കിടക്കാരുടെ കിടക്ക പങ്കിടാന്‍വരെ എയര്‍ ഹോസ്റ്റസുമാരുടെ പാര്‍ട് ടൈം ജോലിയാണ്. ഇതിന് ഇവര്‍ക്ക് നല്ല പ്രതിഫലവും ലഭിക്കുന്നുണ്ട്.
വെറും ഒന്നരമണിക്കൂര്‍ എസ്‌കോര്‍ട് ഡ്യൂട്ടിക്കായി വാങ്ങുന്നത് 300 പൗണ്ട് മുതല്‍ (28,000 രൂപ) 450 പൗണ്ട് (42,000 രൂപ) വരെയാണത്രെ. അതായത് വിമാന കമ്പനികളില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയിലധികം പാര്‍ട് ടൈം ജോലികളിലൂടെ ഇവര്‍ നേടുന്നു. എന്നാല്‍, എയര്‍ ഹോസ്റ്റസ് എന്ന പരിഗണനയില്‍ മാത്രമാണ് ഇവര്‍ക്ക് കൂടിയ പ്രതിഫലം ലഭിക്കുന്നത്. ജപ്പാനില്‍ എയര്‍ ഹോസ്റ്റസ് ആകുക എന്നത് സ്വപ്‌നതുല്യമായ ജോലിയാണ്. അതുകൊണ്ടുതന്നെ വര്‍ഷാവര്‍ഷം നൂറുകണക്കിന് പേരാണ് ഈ രംഗത്ത് പുതുതായി എത്തുന്നത്. ജോലിയിലെ മത്സരവും ശമ്പളം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications