പുരുഷന്മാര്‍ക്കുള്ള 'ബ്രാ'യുമായി ജപ്പാന്‍ കമ്പനി
ടോക്കിയോ: സ്ത്രീകള്‍ക്കു മാത്രമല്ല ബ്രാ ധരിക്കാനാവുക പുരുഷന്മാര്‍ക്കും അത് ആവശ്യമായി വരുന്ന ഘട്ടങ്ങളുണ്ടെന്നാണ് ജപ്പാനിലെ ഒരു ബ്രാ കമ്പനി പറയുന്നത്. ആയതിനാല്‍, ഫ്‌ളോറല്‍ ഗുഡ്‌നൈറ്റ് ബ്രാ എന്ന പേരില്‍ ജാപ്പനിസ് കമ്പനി ഒരു ബ്രാ വിപണിയില്‍ ഇറക്കിയിരിക്കുകയാണ്. പേരുപോലെത്തന്നെ രാത്രിയില്‍ ധരിച്ചു കിടക്കാനുള്ളതാണ് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ബ്രാ.
എല്ലാ പുരുഷന്മാര്‍ക്കും ഉപയോഗിക്കാനുളളതല്ല ഇത്. സ്ത്രീകളുടേതുപോലുള്ള ശരീരപ്രകൃതിയുള്ള ചില പുരുഷന്മാരുണ്ട്, അവരുടെ മാറിടം കൗമാരപ്രായത്തില്‍ സ്ത്രീകളുടേതിന് സമാനമായി വളര്‍ന്നുവരുന്നതായി കാണുന്നു. മൂബ്‌സ് എന്ന പേരുള്ള ഇത് നിയന്ത്രിക്കാന്‍ കമ്പനിയുടെ ബ്രാ ഉപയോഗിച്ചാല്‍ മതിയെന്ന് നിര്‍മാതാവായ കാകു നിഷിയോക പറഞ്ഞു.

ദിവസവും രാത്രി കിടക്കുമ്പോള്‍ ബ്രാ ഉപയോഗിക്കുകയാണെങ്കില്‍ മാറിടം ഉറച്ച് മസിലുപോലെയാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ജനുവരിയിലാണ് തങ്ങള്‍ ഇത്തരത്തിലൊരു ബ്രാ ഇറക്കുകയാണെന്ന് കമ്പനി പരസ്യം ചെയ്തത്. ഇപ്പോഴാണ് വിപണിയിലെത്തുന്നത്. കമ്പനിയുടെ ടോക്കിയോയിലുള്ള ഷോപ്പിലൂടെ നേരിട്ട് ആര്‍ക്കും ബ്രാ വാങ്ങിക്കാവുന്നതാണ്.
ഓണ്‍ലൈനിലൂടെയും ബ്രാ സ്വന്തമാക്കാം.. ബ്രാ മാത്രമല്ല, പ്രത്യേക അണ്ടര്‍വെയറുകളുമുണ്ട്. എക്‌സ്ട്ര സ്മാള്‍, സ്മാള്‍, സ്മാള്‍ ആന്‍ഡ് മീഡിയം എന്നീ മൂന്നു സൈസുകളില്‍ ബ്രായും അണ്ടര്‍വെയറുകളും ഓര്‍ഡര്‍ നല്‍കാം. അതേസമയം, മൂബ്‌സ് ഉറപ്പിക്കാന്‍ ഇത്തരത്തില്‍ കൃത്യമമായ മാര്‍ഗം ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വ്യായാമത്തിലൂടെ മസിലുകള്‍ ഉറപ്പിക്കുകയാണ് വേണ്ടതെന്ന് പുരുഷ ബ്രായുടെ വിമര്‍ശകര്‍ പറയുന്നു.












Click it and Unblock the Notifications