ഒളിംപിക്സിനൊരുങ്ങി ടോക്കിയോ; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം നേരിയ വർധനവുകൂടി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി
ടോക്കിയോ: ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് വേദിയാകാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ടോക്കിയോ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീണ്ടുപോയ ഒളിംപിക്സ് കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ച് തന്നെ നടത്താൻ സജ്ജമായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജപ്പാൻ ഭരണകൂടം ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ

സീരിയൽ നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം
കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം നേരിയ വർധനവുകൂടി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി. മഹാമാരിക്കിടെ ഒളിംപിക്സ് സംഘടിപ്പിക്കുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്. ഇതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 22 വരെ വൈറസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 23നാണ് ഒളിംപിക്സിന് തുടക്കമാകുന്നത്.
രാജ്യന്തര ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് തോമസ് ബാച്ച് ഇന്ന് ടോക്കിയോയിലെത്തും. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിക്കുന്ന അദ്ദേഹം ടോക്കിയോയിലെ സാഹചര്യങ്ങൾ വിലയിരുത്തും. അടിയന്തരാവസ്ഥ കർശനമാക്കിയാൽ പ്രാദേശിക കാണികൾക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല.
നവ വധുവായി ഒരുങ്ങി റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ...
നേരത്തെ വിദേശ കാണികളെ വിലക്കിയിരുന്നെങ്കിലും ആഭ്യന്തര കാണികളിൽ 10000 പേരെയോ സ്റ്റേഡിയത്തിന്‍റെ പകുതിയോ പങ്കെടുപ്പിക്കാൻ നേരത്തെ സംഘാടകർ ആലോചിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് പൂർണമായും ഒഴിവാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സേഫ് ഒളിംപിക്‌സ് എന്ന നയം നടപ്പാക്കുമെന്നും എല്ലാ മുൻകരുതലും ഉറപ്പാക്കുമെന്നും ടോക്കിയോ ഗവർണറും വ്യക്തമാക്കി.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications