ജപ്പാനില്‍ ശക്തമായ ഭൂചലനത്തില്‍ 9 പേര്‍ മരിച്ചു, 250 ഓളം പേര്‍ക്ക് പരിക്ക്
ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. അപകടത്തില്‍ 800 ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ജപ്പാനിലെ കമ്മാറ്റേ നഗരത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.
വ്യാഴ്യാഴ്ച രാത്രി 9.30 ഓടെയാണ് ഭൂചലനം ഉണ്ടായത്. അപകടം രാത്രിയില്‍ നടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ഇടയില്‍ നിരവധി ആളുകളാണ് കുടുങ്ങി കിടന്നത്. അവശിഷ്ടങ്ങളില്‍ നിന്നും പുറത്തെടുത്തതിന് ശേഷം നിരവധി പേര്‍ മരിക്കുകയുണ്ടായി.

കെട്ടിടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ച് നേരം ഭൂചലനം നീണ്ടുനിന്നതാണ് നാശനഷ്ടം കൂടാനുണ്ടായ കാരണം. അപകടത്തില്‍ 19 വീടുകളാണ് തകര്‍ന്നിരിക്കുന്നത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമിക്ക് സാധ്യത ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
2011 മാര്‍ച്ച് 11 ജപ്പാനിലുണ്ടായ ഭൂചലനമായിരുന്നു ലോക ചരിത്രത്തിലെ അതിശക്തമായ ഭൂചലനം. ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയും ജപ്പാനെ നാമാവശേഷമാക്കി. റിക്ടര്‍ സ്‌കെയിലില്‍ 9.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 22,000 ലധികം ആളുകള്‍ മരിച്ചു.












Click it and Unblock the Notifications