ഷിൻസോ ആബെ വീണ്ടും ജപ്പാൻ പ്രധാനമന്ത്രി, ഉത്തര കൊറിയക്ക് മുന്നറിയിപ്പ്, ഭീഷണിയെ നേരിടും
ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആബെയുടെ പാർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ വീണ്ടും ജപ്പാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആബെയുടെ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഉത്തരകൊറിയയിൽ നിന്ന് നേരിടുന്ന ഭീഷണിയ്ക്കും മിസൈൽ പരീക്ഷണങ്ങൾക്കും ശക്തമായ മറുപടി നൽകുമെന്നും ആബെ പറഞ്ഞു. രാജ്യത്ത് ഉയർന്നു വരുന്ന പ്രതിസന്ധികളെ ശക്തമായി തന്നെ നേരിടുമെന്നും ആബെ ഉറപ്പു നൽകി.

പാർളമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ആമ്പെയുടെ നേതൃത്വത്തിലുള്ള പാർട്ടി പാർലമെന്റിൽ വിജയിച്ചത്. ഭരിക്കാനുള്ള കലാവധി പൂർത്തിയാകും മുൻപാണ് ജപ്പാനിൽ തിരഞ്ഞെടുപ്പ് നടന്നത്.

ഉത്തരകൊറിയക്ക് മറുപടി
ഉത്തരകൊറിയ തുടർന്നു വരുന്ന മിസൈൽ പരീക്ഷണത്തിന് തക്കതായ മറുപടി നൽകുമെന്നും അമ്പെ പറഞ്ഞു. ഉത്തര കൊറിയയിൽ നിന്ന് ഉയർന്നു വരുന്ന ഭീഷണിയെ നേരിടാനുള്ള മാർഗവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും.

ട്രംപുമായുള്ള കൂടിക്കാഴ്ച
അടുത്ത മാസം അമേരിക്കയിലെത്തുന്ന ഷിൻസോ ആബെ ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണവും അതിനെ നേരിടാനുള്ള നടപടികളെ കുറിച്ചു ചർച്ച ചെയ്യുമെന്നും ആമ്പെ വ്യക്തമാക്കി.

അമ്പെയെ രക്ഷിച്ചത് ഉത്തരകൊറിയ
അടുത്ത കാലത്തായ ആമ്പെയുടെ ജനപ്രീതിയ്ക്ക് കോട്ടം സംഭവിച്ചിരുന്നു. തിരിച്ച് ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി ചെല്ലാൻ ഒരു രീതിയിൽ കാരണമായത് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണ്. ഉത്തര കൊറിയ ജപ്പാൻ ദ്വീപിൽ തൊടുത്ത മിസൈലുകളെ നേരിടാൻ ആമ്പെ സ്വീകരിച്ച നടപടിയാണ് വീണ്ടും ജനശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞത്.

ജപ്പാന്റെ മുകളിലൂടെ മിസൈൽ പരീക്ഷണം
ഉത്തര കൊറിയയുടെ മുഖ്യ എതിരാളിയാണ് അമേരിക്ക. ഉത്തരകൊറിയ വിക്ഷേപിക്കുന്ന മിസൈലുകൾ ജപ്പാന്റെ മുകളിലൂടെയാണ് പോകുന്നത്. ഇത് രാജ്യത്തിന് വലിയെരു ഭീഷണിയായി മാറുകയാണ്.

പ്രകോപനം തുടർന്നാൽ നേരിടും
ഉത്തരകൊറിയയുടെ ഇത്തരത്തിലുള്ള മിസൈൽ പരീക്ഷണം തുടർന്നാൽ ശക്തമായി നേരിടുമെന്നും ജപ്പാൻ അറിയിച്ചിട്ടുണ്ട്.

എന്തിനു തയ്യാർ
ഉത്തര കൊറിയയുടെ ഏതു തരത്തിലുള്ള വെല്ലുവിളിയും നേരിടാൻ തയ്യാറാണെന്നു ജപ്പാൻ അറിയിച്ചിട്ടുണ്ട്. എന്തിനും സൈന്യം സുസജ്ജമാണെന്നും ജപ്പാൻ അറിയിച്ചിട്ടുണ്ട്.

അമേരിക്കയോടുള്ള ശത്രുത
ഉത്തരകൊറിയയുടെ മുഖ്യ എതിരാളിയാണ് അമേരിക്ക. അമേരിക്കയെ ലക്ഷ്യം വെച്ച് അയക്കുന്ന മിസൈലുകളാണ് ജപ്പാന്റെ തല്ക്കു മീതെ കടന്നു പോകുന്നത്












Click it and Unblock the Notifications