കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരു കൊറിയകള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ പൗരന്മാരെ എങ്ങനെ രക്ഷിക്കും? മാര്‍ഗങ്ങള്‍ തേടി ജപ്പാന്‍ ..

  • By Ankitha
Google Oneindia Malayalam News

ടോക്കിയോ: ഉത്തരകൊറിയ ദക്ഷിണ കൊറിയ യുദ്ധം മുന്‍കൂട്ടി കണ്ട് രക്ഷാമാര്‍ഗങ്ങള്‍ തേടി ജപ്പാന്‍. ഇരു കൊറിയന്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ ദക്ഷിണ കൊറിയയിലുള്ള 60,000 ത്തോളം പൗരന്മാരെ രക്ഷിക്കാനുള്ള വഴികള്‍ ആലോചിക്കുകയാണ് ജപ്പാന്‍. രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണകൊറിയയ്ക്ക് മേല്‍ ഉത്തരകൊറിയയുടെ ആക്രമണം ഉണ്ടായാല്‍ രാജ്യത്തിലുള്ള വിമാനത്താവളം അടക്കുമെന്നത് ഉറപ്പാണ്. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള കുറുക്കു വഴികള്‍ ജപ്പാന്‍ ആലോചിക്കുന്നത്.

ധാരണകൾ തെറ്റിക്കുന്നു; റാവത്തിന്റെ പ്രസ്താവന അപകടം വിളിച്ചു വരുത്തും! ചൈനയുടെ മുന്നറിയിപ്പ്ധാരണകൾ തെറ്റിക്കുന്നു; റാവത്തിന്റെ പ്രസ്താവന അപകടം വിളിച്ചു വരുത്തും! ചൈനയുടെ മുന്നറിയിപ്പ്

അതേസമയം ദക്ഷിണകൊറിയ ഉത്തരകൊറിയ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കണ്ട പശ്ചാത്തലത്തിലാണ് ജപ്പാന്റെ ഇ നീക്കമെന്നത് ശ്രദ്ധേയമാണ്. അതേസമയം ഒരു യുദ്ധമുണ്ടാകുകയാണെങ്കില്‍ ദക്ഷിണകൊറിയയുടെ തുറമുഖ നഗരമായ ബുസാന്‍ വഴി രാജ്യത്തുള്ള ജപ്പാന്‍കാരേയും യുഎസ് പൗരന്മാരേയും രക്ഷിക്കാനാണ് ജപ്പാന്‍ പദ്ധതിയിടുന്നത്.

പദ്ധതി ആരംഭിച്ചു കഴിഞ്ഞു

പദ്ധതി ആരംഭിച്ചു കഴിഞ്ഞു

ദക്ഷിണകൊറിയന്‍ തുറമുഖമായ ബുസാനില്‍ നിന്ന് ജപ്പാന്‍ ദ്വീപായ സുഷിമയിലേയ്ക്ക് ആകെ 50 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. യുഎസ്,ജാപ്പനീസ് യുദ്ധക്കപ്പലുകളില്‍ ബുസാന്‍ തുറമുഖത്ത് നിന്ന് പൗരന്മാരെ രക്ഷിച്ച് ജപ്പാനിലേക്ക് എത്തിക്കാനാണ് അധികൃതരുടെ പദ്ധതി. ഇതിന്റെ ഭാഗമായി തി. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ സുഷിമയിലെ ഹോട്ടലുകളില്‍ അന്വേഷണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൂടാതെ അടിയന്തര സാഹചര്യത്തില്‍ ജനങ്ങളെ താമസിപ്പിക്കാനും ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനുള്ള നടപടികളും തുടങ്ങിയതായാണ് വിവരം.

നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു

നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു

അതേസമയം ദക്ഷിണകൊറിയയിലുള്ള വിദേശ പൗരന്മാരുടെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ജാപ്പനീസ് മുഖ്യ കാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുക പറഞ്ഞു. അതേസമയം സുരക്ഷാപ്രശ്‌നങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പറ്റില്ലെന്നു സുക വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

അതേ സമയം ഉത്തര കൊറിയ-ദക്ഷിണകെറിയ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹാരം കണ്ടിരുന്നു. രണ്ടു വര്‍ഷത്തിനു ജനുവരി ആദ്യവാരം ഉത്തര-ദക്ഷിണ കൊറിയ പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ധാരണയിലായിരുന്നു. ചര്‍ച്ചയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയ്ക്കും കിങ് ജോങ് ഉന്നിനും തത്സമയം കൂടിക്കാഴ്ച നടത്തിയിരുന്നു. ദക്ഷിണ കൊറിയയില്‍ അടുത്ത മാസം ആരംഭിക്കുന്ന ശൈത്യക്കാല ഒളിമ്പിക്‌സ് ഉത്തരകൊറിയന്‍ പ്രതിനിധികള്‍ പങ്കെടുക്കും. കായിക താരങ്ങളെ കൂടാതെ കലാകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിവരടങ്ങുന്ന ഒരു സംഘമായിരിക്കും ദക്ഷിണകൊറിയയില്‍ എത്തുക.

അമേരിക്കയുമായി ചര്‍ച്ച

അമേരിക്കയുമായി ചര്‍ച്ച

ദക്ഷിണ -ഉത്തരകൊറിയ പ്രശ്‌നങ്ങള്‍ അവസാനിക്കുമ്പോള്‍ സമാധാന ശ്രമവുമായി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണെന്നും ഫോണില്‍ കൂടിയുള്ള ചര്‍ച്ചയാകും നടക്കുകയെന്നു ട്രംപ് അറിയിച്ചു. അതേസമയം അമേരിക്കയുടെ ഈ നീക്കം ഫലം കാണുമോയെന്നും ഉറപ്പില്ല. ദക്ഷിണ കൊറിയയുമായുള്ള കൂടിക്കാഴ്ചയില്‍പ്പോലും അമേരിക്കക്കെതിരെ ഉത്തരകൊറിയ ആരോപണം ഉയര്‍ത്തിയിരുന്നു.

English summary
Japan investigates how to evacuate citizens from South Korea in crisis report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X