കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമുടി മാറാന്‍ ജപ്പാന്‍.. സുരക്ഷാനയത്തില്‍ വ്യതിയാനം; പ്രത്യാക്രമണശേഷി വര്‍ധിപ്പിക്കും; അമേരിക്ക കനിയണം

Google Oneindia Malayalam News

ടോക്കിയോ: ദേശീയ സുരക്ഷ നയത്തില്‍ കാതലായ മാറ്റത്തിന് ഒരുങ്ങി ജപ്പാന്‍. ശത്രു ആക്രമണങ്ങളെ തടയാന്‍ പ്രത്യാക്രമണ ശേഷി ആര്‍ജിക്കുന്നതിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണ് രാജ്യം. ചൈന, ഉത്തര കൊറിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണിയില്‍ നിന്ന് സ്വയം രക്ഷിക്കുന്നതിന് പ്രതിരോധം മെച്ചപ്പെടുത്താനും ചെലവ് ഇരട്ടിയാക്കാനുള്ള തീരുമാനങ്ങളാണ് പുതിയ നയത്തില്‍ ഉള്‍പ്പെടുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്റെ സ്വയം പ്രതിരോധ നയത്തില്‍ ചരിത്രപരമായ മാറ്റമാണ് പുതിയ തന്ത്രം രേഖപ്പെടുത്തുന്നത്. 10 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രാജ്യത്തിനെതിരായ അധിനിവേശത്തെ തടസ്സപ്പെടുത്താനും പരാജയപ്പെടുത്താനുമുള്ള കഴിവുകള്‍ കൈവരിക്കാന്‍ ആണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. 1956് ലെ സര്‍ക്കാര്‍ നയത്തിന് വിപരീതമാണ് പുതിയ നീക്കം.

1

ശത്രുവിനെ ആക്രമിക്കുക എന്ന ആശയത്തെ ഭരണഘടനാപരമായ അവസാന പ്രതിരോധമായി മാത്രം അംഗീകരിക്കുകയും ചെയ്തിരുന്നതാണ് മുന്‍പത്തെ നയം. എന്നാല്‍ തങ്ങള്‍ക്കെതിരായ മിസൈല്‍ ആക്രമണങ്ങള്‍ വലിയ ഭീഷണി ആയി മാറിയെന്നും നിലവിലെ മിസൈല്‍ പ്രതിരോധ സംവിധാനം അപര്യാപ്തമാണെന്നും ജപ്പാന്‍ പറയുന്നു. ഈ വര്‍ഷം മാത്രം 30-ലധികം തവണ ഉത്തര കൊറിയ മിസൈലുകള്‍ വിക്ഷേപിട്ടുണ്ട്.

ശബരിമലയില്‍ ആചാരങ്ങള്‍ക്കാണ് മേല്‍ക്കൈ എങ്കില്‍ അത് തുടരണം; ദേവസ്വം പ്രസിഡന്റ്ശബരിമലയില്‍ ആചാരങ്ങള്‍ക്കാണ് മേല്‍ക്കൈ എങ്കില്‍ അത് തുടരണം; ദേവസ്വം പ്രസിഡന്റ്

2

ചൈന തെക്കന്‍ ജാപ്പനീസ് ദ്വീപുകള്‍ക്ക് സമീപത്തേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിടുകയും ചെയ്തിരുന്നു. അതിനാല്‍ ആസന്നമായ ശത്രു ആക്രമണത്തെ പ്രതിരോധിക്കാന്‍ പ്രത്യാക്രമണ ശേഷി കൈവരിക്കുന്നത് ഭരണഘടനാപരമാണ് എന്നാണ് ജപ്പാന്‍ പറയുന്നത്. അതേസമയം പ്രത്യേക സ്വയം പ്രതിരോധ നയം പൊള്ളയാണ് എന്നാണ് ലിബറല്‍ കക്ഷികളുടെ വാദം.

വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍വെറുതെയിരുന്നാലും പണം വന്ന് നിറയും.. ഈ രാശിക്കാര്‍ക്കിനി ഒന്നും നോക്കേണ്ട; ഭാഗ്യദേവത തൊട്ടുമുന്നില്‍

3

2027-ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ ഏകദേശം 2% ആക്കി മൊത്തം 43 ട്രില്യണ്‍ യെന്‍ (320 ബില്യണ്‍ ഡോളര്‍) ആക്കാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. ഇത് ജപ്പാന്റെ വാര്‍ഷിക ബജറ്റ് ഏകദേശം 10 ട്രില്യണ്‍ യെന്‍ ആയി ഉയര്‍ത്തുകയും ചെയ്യും. തന്റെ സര്‍ക്കാരിന് പ്രതിവര്‍ഷം 4 ട്രില്യണ്‍ യെന്‍ (30 ബില്യണ്‍ ഡോളര്‍) അധികമായി വേണ്ടിവരുമെന്നും അതിന്റെ നാലിലൊന്ന് ഫണ്ടിനായി നികുതി വര്‍ധന നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പറയുന്നു.

ഞങ്ങള്‍ക്ക് ആറ്റം ബോംബുണ്ട്, വേണ്ടി വന്നാല്‍ അതെടുത്ത് ഉപയോഗിക്കും; വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ഞങ്ങള്‍ക്ക് ആറ്റം ബോംബുണ്ട്, വേണ്ടി വന്നാല്‍ അതെടുത്ത് ഉപയോഗിക്കും; വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍

4

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ജപ്പാന്‍ ദീര്‍ഘദൂര മിസൈലുകള്‍ക്കായി ഏകദേശം 5 ട്രില്യണ്‍ യെന്‍ (37 ബില്യണ്‍ ഡോളര്‍) ചെലവഴിക്കും. അതിനായുള്ള പ്രാരഭ നീക്കങ്ങള്‍ 2026-ല്‍ ആരംഭിക്കും. യുഎസ് നിര്‍മ്മിത ടോമാഹോക്കുകളും ജോയിന്റ് എയര്‍-ടു-സര്‍ഫേസ് സ്റ്റാന്‍ഡ്ഓഫ് മിസൈലുകളും ജപ്പാന്‍ വാങ്ങും. ഹൈപ്പര്‍സോണിക് ആയുധങ്ങളും ആളില്ലാ, മള്‍ട്ടി-റോള്‍ വാഹനങ്ങളും പോലുള്ള മറ്റ് തരത്തിലുള്ള ആയുധശേഖരങ്ങളും ജപ്പാന്‍ വികസിപ്പിക്കും.

5

അതേസമയം മതിയായ സൈബര്‍ സുരക്ഷയും രഹസ്യാന്വേഷണ ശേഷിയും ഇല്ലാത്ത ജപ്പാന്, ഉദ്ദേശിച്ച ലക്ഷ്യങ്ങളില്‍ ദീര്‍ഘദൂര ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് ആ മേഖലകളില്‍ അമേരിക്കയെ വളരെയധികം ആശ്രയിക്കേണ്ടിവരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. സൈബര്‍ സുരക്ഷയും ബഹിരാകാശവും ഉള്‍പ്പെടെയുള്ള ക്രോസ്-ഡൊമെയ്ന്‍ പ്രതിരോധത്തിനായി ജപ്പാന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 8 ട്രില്യണ്‍ യെന്‍ ചെലവഴിക്കും.

English summary
Japan is preparing for a fundamental change in national security policy, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X