കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പ്; ഭരണകക്ഷിയായ എൽഡിപി സഖ്യത്തിന് വൻ വിജയം

Google Oneindia Malayalam News

ടോക്കിയോ; ജപ്പാൻ പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിപി സഖ്യത്തിന് വിജയം. പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ ഡി പി) നയിക്കുന്ന ഭരണസഖ്യത്തിന് ലഭിച്ചത് 146 സീറ്റുകളാണ്.മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ വിയോഗം ഭരണകക്ഷിക്ക് ഏറെ അനുകൂലമായെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

 fumio-kishida-1632897990-1657

തിരഞ്ഞെടുപ്പ് ഫലം കിഷിദയുടെ സ്വാധീനം പാർട്ടിയിൽ വർധിപ്പിച്ചിരിക്കുകയാണ്. 2025 വരെ തടസമില്ലാതെ അധികാരത്തിൽ തുടരാൻ കിഷിദയ്ക്ക് സാധിക്കും. ദേശീയ സുരക്ഷ, സാമ്പത്തിക നയം, യു.എസ്. തയ്യാറാക്കിയ യുദ്ധാനന്തര സമാധാന ഭരണഘടന ഭേദഗതി ചെയ്യൽ തുടങ്ങി എൽഡിപിയുടേയും കിഷദയുടേയും ദീർഘകാല നീക്കങ്ങൾക്ക് വിജയം ശക്തിപകർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ

തിരഞ്ഞെടുപ്പിന്റെ ഭാഗമായി വെള്ളിയാഴ്ച നാരാ നഗരത്തിലെ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തവെയായിരുന്നു ഷിൻസോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തെ​ത്‌​സു​യാ​ ​യ​മ​ഗാ​മി​ ​എ​ന്ന​ 41​ ​കാ​രനായിരുന്നു ആബെയ്ക്ക് നേരെ വെടിയുതിർത്തത്. ജപ്പാനെ ഏറ്റവും കൂടുതല്‍ കാലം സേവിച്ച പ്രധാനമന്ത്രിയായിരുന്നു ആബെ.ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് 2020 ഓഗസ്റ്റില്‍ അബെ രാജി പ്രഖ്യാപിച്ചെങ്കിലും എൽ ഡി പിയിൽ അദ്ദേഹത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു.

അതേസമയം ആബെയുടെ അഭാവത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുകയെന്നതായിരിക്കും കിഷിദയുടെ മുന്നിലെ പ്രധാന വെല്ലുവിളി.മറ്റെന്തിനേക്കാളും പ്രധാനമാണ് പാർട്ടി ഐക്യം എന്ന് കഴിഞ്ഞ ദിവസം മാധ്യമ അഭിമുഖങ്ങളിൽ കിഷിദ ആവർത്തിച്ചിരുന്നു. കൊവിഡ്, യുക്രൈനിലെ റഷ്യയുടെ അധിനിവേശം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും പ്രാധമിക പരിഗണന നൽകുകയെന്ന് അഭിമുഖങ്ങളിൽ കിഷിദ വ്യക്തമാക്കിയിരുന്നു.ജപ്പാന്റെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഭരണഘടനാ ഭേദഗതിക്കും താൻ മുൻതൂക്കം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആർ ശ്രീലേഖ പറഞ്ഞ ആ ഒറ്റക്കാര്യം പരിശോധിച്ചാൽ തന്നെ സത്യം തെളിയും..അവരുടെ വിശ്വാസ്യത കൂടും';രാഹുൽ ഈശ്വർആർ ശ്രീലേഖ പറഞ്ഞ ആ ഒറ്റക്കാര്യം പരിശോധിച്ചാൽ തന്നെ സത്യം തെളിയും..അവരുടെ വിശ്വാസ്യത കൂടും';രാഹുൽ ഈശ്വർ

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Japan Parliamentary Elections; A huge victory for the ruling LDP coalition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X