കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ തൊട്ടാല്‍ ലോകം നശിക്കും; അമേരിക്കക്കൊപ്പം നില്‍ക്കില്ലെന്ന് ജപ്പാന്‍, ഗള്‍ഫ് പര്യടനം തുടങ്ങി

Google Oneindia Malayalam News

റിയാദ്: പശ്ചമേഷ്യയില്‍ ഇറാനും അമേരിക്കയും കൊമ്പുകോര്‍ക്കുന്നതിനിടെ മുന്നറിയിപ്പുമായി ജപ്പാന്‍. ഇറാനുമായുള്ള ഏറ്റുമുട്ടല്‍ മേഖലയെ മാത്രമല്ല ലോകം മൊത്തം ബാധിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ താക്കീത് നല്‍കി. നയതന്ത്ര മാര്‍ഗം സ്വീകരിക്കണമെന്നാണ് ജപ്പാന്റെ നിലപാട്.

ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം വധിച്ചതിനെ തുടര്‍ന്നാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായത്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് പര്യടനം ഒഴിവാക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ആലോചിച്ചിരുന്നു. സംഘര്‍ഷ സാധ്യത കുറഞ്ഞ വേളയിലാണ് അദ്ദേഹം സൗദിയിലെത്തിയത്. ഗൗരവമേറിയ മുന്നറിയിപ്പാണ് ജപ്പാന്‍ പ്രധാനമന്ത്രി നല്‍കുന്നത്. വിശദാംശങ്ങള്‍...

 അഞ്ചുദിവസത്തെ സന്ദര്‍ശനം

അഞ്ചുദിവസത്തെ സന്ദര്‍ശനം

അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് ജപ്പാന്‍ പ്രധാനമന്ത്രി സൗദിയിലെത്തിയത്. ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധ സാധ്യത ഉയര്‍ന്ന സാഹചര്യത്തില്‍ ഷിന്‍സോ ആബെ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ ആലോചിച്ചിരുന്നു. സാഹചര്യത്തില്‍ മാറ്റമുണ്ടായതോടെയാണ് അദ്ദേഹം സൗദിയിലെത്തിയത്.

ബിന്‍ സല്‍മാനുമായി ചര്‍ച്ച

ബിന്‍ സല്‍മാനുമായി ചര്‍ച്ച

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം അല്‍ ഉല പ്രവിശ്യയില്‍ ചര്‍ച്ച നടത്തി. ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു. മേഖലയിലെ രാഷ്ട്രീയ സാഹചര്യവും അമേരിക്ക, ഇറാന്‍ വിഷയവും വ്യാപാര സാധ്യതകളും ഇരു നേതാക്കളുടെയും ചര്‍ച്ചയില്‍ വിഷയമായി.

ആര്‍ക്കും നന്നാകില്ല

ആര്‍ക്കും നന്നാകില്ല

പശ്ചിമേഷ്യയില്‍ യുദ്ധമുണ്ടാകുന്നത് ആര്‍ക്കും നന്നാകില്ലെന്ന് ഷിന്‍സോ ആബെ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ പോലുള്ള രാജ്യവുമായി സംഘര്‍ഷമുണ്ടായാല്‍ ലോകത്തെ മൊത്തം ബാധിക്കും. ആഗോളതലത്തില്‍ സമാധാനവും സുസ്ഥിരതയും തകരുമെന്നും ഷിന്‍സോ ആബെ പറഞ്ഞു.

ജപ്പാന്റെ നിലപാട്

ജപ്പാന്റെ നിലപാട്

നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് ജപ്പാന്റെ നിലപാട്. സംഘര്‍ഷം ഒഴിവാക്കണം. അമേരിക്ക നേതൃത്വം നല്‍കുന്ന പശ്ചിമേഷ്യയിലെ സഖ്യത്തിനൊപ്പം നില്‍ക്കില്ലെന്നും ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടേയോ ഇറാന്റെയോ പക്ഷം പിടിക്കാതെയാണ് ജപ്പാന്റെ പ്രതികരണം.

 ഖത്തറിന്റെ ഇടപെടല്‍

ഖത്തറിന്റെ ഇടപെടല്‍

അതേസമയം, ഖത്തര്‍ ഭരണകൂടം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഖത്തര്‍ വിദേശകാര്യമന്ത്രിക്ക് പുറമെ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി കഴിഞ്ഞദിവസം നേരിട്ട് ഇറാനിലെത്തി ചര്‍ച്ച നടത്തി. സംഘര്‍ഷം മേഖലയുടെ പുരോഗതിക്ക് തടസമാണെന്ന് അദ്ദേഹം പ്രസിഡന്റ് ഹസന്‍ റൂഹാനിയുമുള്ള ചര്‍ച്ചയില്‍ ഉണര്‍ത്തി.

പ്രക്ഷോഭം ശക്തം

പ്രക്ഷോഭം ശക്തം

ഉക്രൈന്‍ വിമാനം വെടിവച്ചിട്ടത് സൈന്യമാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പെടെയുള്ള പണ്ഡിതന്‍മാര്‍ രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ആയത്തുല്ലയ്‌ക്കെതിരെ ആദ്യമായിട്ടാണ് പ്രതിഷേധം.

ഒമാനില്‍ നിന്ന് ഇറാനിലേക്ക്

ഒമാനില്‍ നിന്ന് ഇറാനിലേക്ക്

ഇറാനില്‍ പ്രതിഷേധം ശക്തിപ്പെട്ടിരിക്കെയാണ് ഖത്തര്‍ അമീര്‍ ടെഹ്‌റാനില്‍ സന്ദര്‍ശനം നടത്തിയത്. ഞായറാഴ്ച രാവിലെ ഖത്തര്‍ അമീര്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. വന്‍ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മസ്‌കത്തില്‍ നിന്നാണ് ശൈഖ് തമീം ഇറാനിലേക്ക് വന്നത്.

പ്രമുഖരുമായി ചര്‍ച്ച

പ്രമുഖരുമായി ചര്‍ച്ച

കഴിഞ്ഞാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറാന്‍ സന്ദര്‍ശിക്കുകയും പ്രസിഡന്റ് ഹസന്‍ റാഹൂനി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഖത്തര്‍ അമീര്‍ എത്തിയത്. പ്രസിഡന്റ് റൂഹാനി, ആയത്തുല്ല അലി ഖാംനഇ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ഇരുവിഭാഗവുമായും അടുത്ത ബന്ധം

ഇരുവിഭാഗവുമായും അടുത്ത ബന്ധം

ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം ഇറാഖില്‍ വച്ച് കൊലപ്പെടുത്തിയതാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണം. ദിവസങ്ങള്‍ക്ക് ശേഷം ഇറാന്‍ സൈന്യം ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചു. പിന്നീട് ഇരുവിഭാഗവും അകലം തുടരുകയാണ്. അമേരിക്കയുമായും ഇറാനുമായും അടുപ്പമുള്ള നേതാവാണ് ഖത്തര്‍ അമീര്‍.

റൂഹാനിയുടെ പ്രതികരണം ഇങ്ങനെ

റൂഹാനിയുടെ പ്രതികരണം ഇങ്ങനെ

അമേരിക്കയുടെ നടപടിയാണ് മേഖലയില്‍ അശാന്തി പരത്തിയതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇറാന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. ഇറാഖില്‍ ആക്രമണം നടത്തിയതിലൂടെ അമേരിക്ക ഇറാഖിനെ അപമാനിക്കുകയാണ് ചെയ്തത്. ഒരു രാജ്യത്തിന്റെ അധികാരം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും റൂഹാനി പറഞ്ഞു.

 ഹോര്‍മുസ് കടലിടുക്കിന്റെ പ്രധാനം

ഹോര്‍മുസ് കടലിടുക്കിന്റെ പ്രധാനം

അമേരിക്ക പശ്ചിമേഷ്യയിലുള്ള കാലത്തോളം മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്നു റൂഹാനി പറഞ്ഞു. ഇത്രയും ആശങ്കയുള്ള സാഹചര്യം ഗള്‍ഫ് മേഖലയില്‍ ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍ത്താനി പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും സമാധാനവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയോട് 'മുഖംചുളിച്ച്' രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍; ഞങ്ങള്‍ക്കിടയില്‍ എല്ലാ മതക്കാരുമുണ്ട്മോദിയോട് 'മുഖംചുളിച്ച്' രാമകൃഷ്ണ മിഷനിലെ സന്യാസിമാര്‍; ഞങ്ങള്‍ക്കിടയില്‍ എല്ലാ മതക്കാരുമുണ്ട്

English summary
Japan PM Abe warns conflict with Iran affects entire world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X