കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദൂര ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിളെടുത്തു, ജപ്പാന്റെ ബഹിരാകാശയാനം 6 വര്‍ഷത്തിന് ശേഷം ഭൂമിയിലെത്തി!!

Google Oneindia Malayalam News

ടോക്യോ: ബഹിരാകാശ ലോകത്ത് പുതിയ കണ്ടെത്തലുകള്‍ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ ജപ്പാന്‍ വിക്ഷേപിച്ച ബഹിരാകാശയാനം ഭൂമിയില്‍ തിരിച്ചെത്തി. വിദൂര ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുകളുമായിട്ടാണ് ഇവ തിരിച്ചെത്തിയത്. ആറ് വര്‍ഷം മുമ്പാണ് ഇവ വിക്ഷേപിച്ചത്. വാനനിരീക്ഷകര്‍ക്ക് മനോഹരമായ കാഴ്ച്ചയൊരുക്കിയായിരുന്നു ക്യാപ്‌സൂളിന്റെ ഭൗമപ്രവേശനം. ജപ്പാന്റെ ബഹിരാകാശ ദൗത്യമായ ഹയാബൂസ 2ന്റെ ഭാഗമായിട്ടായിരുന്നു സാമ്പിള്‍ ശേഖരണം. ഇവയിലൂടെ പുതിയ കാര്യങ്ങള്‍ ഒരുപാട് അറിയാനാവുമെന്നാണ് കരുതുന്നത്.

1

ഏകദേശം 0.1 ഗ്രാം തൂക്കം വരുന്ന വസ്തുക്കള്‍ക്ക് പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉല്‍പ്പത്തിയെ കുറിച്ചുള്ള രഹസ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ജാപ്പനീസ് സമയം പുലര്‍ച്ചെ രണ്ടരയോടെയാണ് പേടകം ഭൗമൗന്തരീക്ഷത്തിലെത്തിയത്. ജപ്പാന്റെ സ്‌പേസ് ഏജന്‍സിയായ ജാക്‌സ വലിയ സന്തോഷത്തോടെയാണ് ഈ വരവിനെ സ്വീകരിച്ചത്. ആറ് വര്‍ഷത്തിന് ശേഷം അത് ഭൂമിയില്‍ തിരിച്ചെത്തിയെന്ന് അവര്‍ പ്രതികരിച്ചു. ഇതിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.

അതേസമയം ഹയാബുസയില്‍ നിന്ന് വേര്‍പ്പെട്ട് ഭൗമൗന്തരീക്ഷത്തില്‍ പ്രവേശിച്ച ക്യാപ്‌സൂളില്‍ നിന്ന് ബീക്കണുകളുടെര സഹായത്തോടെ സാമ്പിളുകള്‍ വീണ്ടെടുത്തതായി ജാക്‌സ സ്ഥിരീകരിച്ചു. തെക്കന്‍ ഓസ്‌ട്രേലിയന്‍ മരുഭൂമിയില്‍ നിന്ന് വീണ്ടെടുത്ത സാമ്പിളുകള്‍ പരിശോധനകള്‍ക്ക് ശേഷം ജപ്പാനില്‍ എത്തിക്കും. ഭൂമിയില്‍ നിന്ന് 300 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള റയുഗു ഛിന്നഗ്രഹത്തില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. 2014ല്‍ ഈ ദൗത്യം ആരോപിക്കുമ്പോള്‍ വലിയ പ്രതീക്ഷകളുണ്ടെന്ന് ജപ്പാന്‍ പറഞ്ഞിരുന്നു.

റയുഗുവിലെ സാമ്പിളുകള്‍ക്ക് പ്രപഞ്ചോല്‍പ്പത്തിക്ക് ശേഷം മാറ്റമുണ്ടായിട്ടില്ലെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഭൂമിയെ പോലുളള്ള ഗ്രഹങ്ങള്‍ അതിന് ശേഷം നിരവധി തവണ മാറിയിട്ടുണ്ട്. പ്രധാനമായും അന്തരീക്ഷ താപത്തിന്റെയടക്കം മാറ്റത്തോടെ ഭൗമപ്രതലം വരെ ധാരാളം മാറിയിട്ടുണ്ട്. എന്നാല്‍ ചെറിയ ഛിന്നഗ്രങ്ങളോ ഗ്രഹങ്ങളോ ഇത്തരം പ്രശ്‌നങ്ങള്‍ ബാധിക്കാത്തവയാണ്. അതുകൊണ്ട് പ്രപഞ്ചോല്‍പ്പത്തി കാലത്തെ സാമ്പിളുകള്‍ അവിടെ തന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷ.

English summary
japan space mission collected asteroid dust and it arrives on earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X