നഗരം വിട്ട് ഗ്രാമത്തില്‍ പോയാല്‍ 10 ലക്ഷം യെന്‍ കയ്യിലെത്തും, രണ്ട് കുട്ടികള്‍ എങ്കില്‍ കോളടിച്ചു
ടോക്യോ: എല്ലാവരും സൗകര്യം തേടി പട്ടണങ്ങളിലേക്ക് താമസം മാറുന്ന ഒരു അവസ്ഥാണ് ഇപ്പോൾ ഉള്ളത്. നഗരത്തിൽ ആവുമ്പോൾ ജീവിതം കുറച്ചുകൂടി എളുപ്പമാകുമെന്ന് എന്നാണ് ആളുകൾ കരുതുന്നത്. ജോലി കണ്ടെത്താനും മെച്ചപ്പെട്ട ശമ്പളം കിട്ടാനുമൊക്കെ നഗരം തന്നെയാണ് നല്ലതെന്നാണ് കരുതുന്നത്. ഇതോടെ കൂട്ടത്തോടെ ആളുകൾ പട്ടണത്തിലേക്ക് മാറി.
ഇപ്പോൾ നഗരത്തിൽ നിന്നും ആളുകളെ ഗ്രാമത്തിലേക്ക് അയക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടോക്യോ. വെറുതേയല്ല സാമ്പത്തിക സഹായം നല്‍കിയാണ് ജനങ്ങളെ തലസ്ഥാനമായ ടോക്യോ നഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് അയക്കാനുള്ള പദ്ധതി ജപ്പാൻ രൂപീകരിച്ചിരിക്കുന്നത്. ഗ്രാമങ്ങളില്‍ ജനവാസമില്ലാതായതോടെയാണ് സഹായധനം നല്‍കി ജനങ്ങളെ ഗ്രാമീണരാക്കാനുള്ള പദ്ധതി..

കുടുംബമായി ജനങ്ങളെ ഗ്രാമീണ ജീവിതത്തിലേക്ക് കൊണ്ടുപോകാനാണ് സർക്കാർ പ്രേരിപ്പിക്കുന്നത്. ഓരോ കുട്ടിക്കും 10 ലക്ഷം യെന്‍(ജപ്പാന്‍ കറന്‍സി) വീതം നല്‍കും. അതായത് ഏകദേശം 6,33,000 രൂപ വീതം. ടോക്യോയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് ലഭിക്കുക 30 ലക്ഷം യെന്നാണ് സർക്കാർ കൊടുക്കുക.

2019 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം 2027 ഓടെ 10,000 പേരെങ്കിലും ടോക്യോ വിട്ട് ഗ്രാമവാസികളാകും എന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2019 ല്‍ 71 കുടുംബങ്ങള്‍ സഹായം കൈപ്പറ്റി ടോക്യോ വിട്ടു. 2020 ല്‍ 290 ഉം 2021 ല്‍ 1184 കുടുംബങ്ങളും പദ്ധതിയുടെ ഭാഗമായി.
മധ്യ ടോക്യോയില്‍ അഞ്ച് വര്‍ഷമായി താമസിക്കുന്നവര്‍ക്കാണ് ഈ പുനരധിവാസ പദ്ധതി. ഗ്രാമങ്ങളില്‍ ചേക്കേറി അവിടെ ബിസിനസ്സ് തുടങ്ങാനുള്ള സാമ്പത്തിക സഹായം വേറെ നല്‍കാനും സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്

കേള്‍ക്കുമ്പോള്‍ എന്ത് രസമുള്ള കാര്യമാണെന്ന് തോന്നാം പക്ഷേ അത്ര എളുപ്പമല്ല ഇക്കാര്യം . കാരണം സഹായം വാങ്ങി ഗ്രാമങ്ങളില്‍ ജീവിതം തുടങ്ങുന്നവര്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും അവിടെ താമസിക്കുന്ന പുതിയ ഭവനങ്ങളില്‍ താമസം തുടരണം. അഞ്ച് വര്‍ഷകാലാവധി പൂര്‍ത്തിയാക്കാതെ ഗ്രാമം വിട്ടുപോയാല്‍ വാങ്ങിയ സഹായം തിരിച്ചുനല്‍കണം.

അതേസമയം, രാജ്യത്തെ ജനനനിരക്ക് ആശങ്കാജനകമാം വിധം കുറഞ്ഞപ്പോൾ ജപ്പാനില്‍ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന സഹായം ഉയർത്തിയിരുന്നു... 2.52 ലക്ഷം രൂപ വീതമായിരുന്നത് മൂന്നു ലക്ഷമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ജനനനിരക്ക് ഉയര്‍ത്താനുള്ള പ്രോത്സാഹനം നല്‍കിയിട്ടും ജനങ്ങള്‍ താത്പര്യപ്പെടുന്നില്ല. ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം ജനിച്ചത് 811,604 കുഞ്ഞുങ്ങളാണ്. 1899 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്.












Click it and Unblock the Notifications