Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാനില്‍ ശക്തമായ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ തിങ്കളാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ഇതിനെ തുടര്‍ന്ന് മൂന്ന് മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നനും സുനാമി സാധ്യതയുണ്ട് എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഇവാട്ടെ പ്രിഫെക്ചറിന് സമീപമുള്ള പസഫിക് സമുദ്രത്തില്‍ വൈകുന്നേരം 4:53 ന് ഭൂകമ്പം ഉണ്ടായി.

പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നും 10 കിലോമീറ്റര്‍ ആഴത്തില്‍ ആയിരുന്നുവെന്നും ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഇവാട്ടെ, അമോറി, ഹോക്കൈഡോ പ്രിഫെക്ചറുകളിലാണ് ഏറ്റവും വലിയ തിരമാലകള്‍ ഉണ്ടാകുക എന്ന് അധികൃതര്‍ പറഞ്ഞു.

Japan Tsunami

നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ടോക്കിയോ വരെ വലിയ കെട്ടിടങ്ങളെ ഇളക്കിവിടാന്‍ തക്ക ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആദ്യത്തെ സുനാമി തിരമാലകള്‍ ഉടന്‍ തന്നെ വടക്കന്‍ തീരത്ത് എത്തുമെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. തീരപ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങള്‍ അല്ലെങ്കില്‍ ഒഴിപ്പിക്കല്‍ കെട്ടിടങ്ങള്‍ പോലുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് ഉടന്‍ മാറണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സുനാമി തിരമാലകള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നതിനാല്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണം. സുനാമി തിരമാലകള്‍ ആവര്‍ത്തിച്ച് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ സുരക്ഷിതമായ സ്ഥലം വിടരുത് എന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം പ്രതികൂല സാഹചര്യം നേരിടാന്‍ ഒരു പ്രതിസന്ധി മാനേജ്‌മെന്റ് ടീമിനെ രൂപീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പസഫിക് റിംഗ് ഓഫ് ഫയറിന്റെ പടിഞ്ഞാറന്‍ അറ്റത്തുള്ള നാല് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഭൂകമ്പ സജീവമായ രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ഏകദേശം 125 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ഈ ദ്വീപസമൂഹത്തില്‍, സാധാരണയായി എല്ലാ വര്‍ഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നു, കൂടാതെ ലോകത്തിലെ ഭൂകമ്പങ്ങളുടെ 18 ശതമാനവും ഇവിടെയാണ്.

ബഹുഭൂരിപക്ഷവും നേരിയവയാണ്, എന്നിരുന്നാലും അവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ അവയുടെ സ്ഥാനം, ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള ആഴം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 2011-ല്‍, 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമിയുണ്ടായി. അതില്‍ 18,500 പേരെ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തു. കൂടാതെ ഫുകുഷിമ ആണവ നിലയത്തില്‍ വിനാശകരമായ ഉരുകലിനും കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+