ഷേവ് ചെയ്താല്‍ സുന്ദരികളാകാം
മുഖസൗന്ദര്യത്തിനായി ചെയ്യാവുന്ന പണികളൊക്കെ ബ്യൂട്ടി പാര്‍ലറില്‍ ഇരുന്നു ചെയ്യുന്നവരാണ് ഒരുവിഭാഗം സ്ത്രീകള്‍. ആളുകള്ക്കിടയിലെത്തുമ്പോള് സൗന്ദര്യവതിയാകാനും പ്രായം കുറച്ചു തോന്നിക്കാനുമൊക്കെ കിട്ടാവുന്ന ക്രീമൊക്കെ മുഖത്ത് പുരട്ടിയാകും ഇത്തരം സ്ത്രീകളുടെ നടപ്പ്. എന്നാല്‍ ജപ്പാനിലെ സ്ത്രീകള്‍ ഇപ്പോള്‍ പുതിയ രീതിയിലാണ് തങ്ങളുടെ സ്ത്രീ സൗന്ദര്യം സംരക്ഷിക്കുന്നത്.
പുരുഷന്മാരെപോലെ ഷേവ് ചെയ്താല്‍ സൗന്ദര്യം കൂടുതല്‍കാലം സംരക്ഷിക്കാമെന്ന് ഇവിടങ്ങളിലുള്ളവര്‍ പറയുന്നു. പറയുകമാത്രമല്ല, അത് സ്ഥിരമായി ചെയ്യുന്നവരുമുണ്ട്. ബ്യൂട്ടി പാര്‍ലറിലെത്തുന്ന സ്ത്രീകള്‍ ഇപ്പോള്‍ ഫേഷ്യല്‍ മാത്രമല്ല ഷേവിംഗും നടത്തുന്നുണ്ടെന്ന് ബ്യൂട്ടിഷ്യന്മാരും സാക്ഷ്യപ്പെടുത്തുന്നു. ആഴ്ചയിലൊരിക്കലും രണ്ടുദിവസം കൂടുമ്പോഴും ഒക്കെ ഷേവ് ചെയ്യുന്നവരുണ്ട്.

സ്ഥിരമായി ഷേവ് ചെയ്യുമ്പോഴുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനായി അക്യുപങ്ചര്‍ മസാജും ഷീറ്റ് മാസ്ക് ട്രീറ്റുമെന്റും കൂടാതെ ആന്റി ഏജിംഗ്, മോയിസ്ച്വറൈസിംഗ് ക്രീമുകളും പുരട്ടുന്നു. സ്ഥിരമായി ഷേവ് ചെയ്യുന്നവരില്‍ മുഖസൗന്ദര്യം വര്‍ദ്ധിക്കുന്നുണ്ടെന്നാണ് ബ്യൂട്ടിഷ്യന്മാര് പറയുന്നത്. മാത്രമല്ല. മുഖത്ത് ക്രീമുകള്‍ പുരട്ടുന്നത് എളുപ്പമാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഹോളിവുഡ് സുന്ദരിമാരായ മര്ലിന് മണ്‍റോയും ലിസ് ടെയ്ലറുമൊക്കെ ദിവസവും ഷേവ് ചെയ്യുന്നവരായിന്നത്രെ. അതുകൊണ്ടുതന്നെ ഷേവിംഗ് എന്നത് മോശമായ കാര്യമായി കാണേണ്ടതില്ലെന്നും സ്ത്രീകള്‍ക്ക് ധൈര്യമായി ചെയ്യാമെന്നും ജപ്പാന് സുന്ദരികള്‍ പറഞ്ഞുവെക്കുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications